കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവൃത്തിപഠന ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സോപ്പ്, കുട നിർമ്മാണ പരിശീലനം

പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സോപ്പ്, കുട നിർമ്മാണ പരിശീലനം നൽകി.  കുട്ടികൾ നിർമ്മിച്ച കുടകൾ സ്കൂളിൽ വിൽപ്പന നടത്തി വരുന്നു.

തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രമേള

പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.  ഹൈസ്കൂൾ വിഭാഗത്തിൽ 104 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്കൂൾ 68 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  ഹയർസെക്കണ്ടറി വിഭാഗത്തിൽ 83 പോയിന്റ് നേടിയപ്പോൾ 40 പോയിന്റോടെ മയ്യിൽ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

പ്രവർത്തിപരിചയമേള ജില്ലയിലേക്ക് തെരഞ്ഞെക്കപ്പെട്ടവർ (ഹൈസ്കൂൾ)

ബുക്ക് ബൈൻഡിങ് .....  കൃഷ്ണകാന്ത് യോഗി

ഇലെക്ട്രിക്കൽ വയറിങ് ..ശിവപ്രിയ പി

ഇലക്ട്രോണിക്സ് .............മുഹമ്മദ് നാഫിഹ് കെ പി

എംബ്രോയിഡറി ..........സജ്‌വ സലിം

ഗാർമെന്റ് മേക്കിങ് .......ഹാദിയ സത്താർ കെ

വോളി ബോൾ/ ബാഡ്‌മിന്റൺ നെറ്റ് മേക്കിങ്....അഭയ് ഗോവിന്ദ്

പ്രോഡക്ട് യൂസിങ് നാച്ചുറൽ ഫൈബർ ...ഫാത്തിമത്തുൽ അഫീഫ എം പി

പ്രിപ്പയർ പാറ്റേൺ യൂസിങ് ത്രെഡ്സ് .....ഷാസിൻ കെ

പ്രോഡക്ട് യൂസിങ് കാർഡ് & സ്ട്രോബോർഡ് ....മുഹമ്മദ് സാമിൽ കെ പി

സ്റ്റഫ്ഡ് ടോയ്‌സ് .......മിഥ എ

പ്രവർത്തിപരിചയമേള ജില്ലയിലേക്ക് തെരഞ്ഞെക്കപ്പെട്ടവർ (യൂ പി വിഭാഗം)

പ്രിപ്പെയർ പാറ്റേൺ യൂസിങ് ത്രെഡ്സ്   അനികേത്‌ വി വി

പ്രോഡക്റ്റ് യൂസിങ് പാം ലീവ്സ്              പാർണവ കെ കെ

സ്റ്റഫ്ഡ് ടോയ്‌സ്                               സഹ്‌ന എം

കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന നേട്ടം

കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തി പരിചയമേളയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് തിളക്കമാർന്ന നേട്ടം.  കണ്ണൂർ ജില്ലയിൽ പ്രവർത്തിപരിചയമേളയിൽ അഞ്ചാം സ്ഥാനം കരസ്ഥമാകുവാൻ സാധിച്ചു.  ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന് സ്റ്റഫ്ഡ് ടോയ്‌സ് നിർമ്മാണ മത്സരത്തിൽ ഫാത്തിമത്ത് നഷ നൗറി ഒന്നാം ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.  ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് എംബ്രോയിഡറിയിൽ സജ്‌വ സലിം, ഇലൿട്രോണിക്സിൽ മുഹമ്മദ് നാഫിഹ് എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. വിജയികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.

ചിത്രശാല