കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പൂർവ്വ വിദ്യാർത്ഥികൾ-2

Schoolwiki സംരംഭത്തിൽ നിന്ന്

                                     എന്റെ സ്വന്തം കെ.എം.എച്ച്.എസ്

ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ടതിനാലും ജീവിത പ്രാരാബ്ധങ്ങളാലും പഠനം മുമ്പോട്ട് പോകാനാവാതെ പ്രയാസപ്പെട്ടപ്പോൾ  പിതാവിന് തുല്യമായ എന്റെ  ജ്യേഷ്ഠൻ കമ്പിൽ ലത്വീഫിയ്യ: ഇസ്ലാമിക് സെന്റർ (കെ.എൽ.ഐ.സി) എന്നതിലെ യതീംഖാനയിൽ ചേർത്തു.  സ്കൂൾ എട്ടാം തരത്തിൽ നിന്നും ജയിച്ചു ഒമ്പതിലേക്ക് ചേർന്ന് പഠിക്കാൻ അവസരം കിട്ടിയപ്പോൾ ഡിവിഷൻ ഐ ആയിരുന്നു.  1998 ജൂണിൽ ആണെന്നാണ് ഓർമ്മ. വി.എൽ.ടി. എന്ന വിജയ ലക്ഷ്മി ടീച്ചർ ആയിരുന്നു ക്ലാസ് ടീച്ചർ.  ജീവിതത്തിലെ ഏറ്റവും സുന്ദരമായ 2 വർഷം കമ്പിൽ മാപ്പിള ഹൈസ്‌കൂൾ സമ്മാനിച്ചു. എന്നാൽ വേറെ ഒരിടത്തും അതു പോലെ സുന്ദരമായ നാളുകൾ ഞങ്ങൾക്കാർക്കും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.  മലയാളം തിരഞ്ഞെടുത്തത് കൊണ്ട് കവിത രചന, പ്രബന്ധ രചന എന്നിവ താല്പര്യത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞു.  അതിനു എനിക്ക് പ്രചോദനം നൽകിയ ടീച്ചർമാരിൽ ഒരാൾ നമ്മുടെ കോമളവല്ലി ടീച്ചർ ആണ്.  എന്നും സന്തോഷത്തോടെ, ആവേശത്തോടെ എന്നാൽ ഒരല്പം നഷ്ടബോധത്തോടെ ഓർമ്മിയ്ക്കുന്ന ആ നല്ല നാളുകളെ ഓർമ്മിക്കുന്നു.  ഒരുപാട് സൗഹൃദങ്ങൾ തന്ന കമ്പിൽ പന്ന്യങ്കണ്ടിയിലുള്ള ആ കൊച്ചു കലാലയത്തിന്റെ... ഞങ്ങളുടെ സ്വന്തം കെ.എം.എച്ച്.എസി ന്റെ ഓർമ്മകൾ അയവിറക്കുന്നു....

                     

സസ്നേഹം

ഹാശിംകോയിപ്ര.  10 ഐ