കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-6
നന്ദി ഉള്ള സുഹൃത്തുക്കൾ
കുട്ടനും ബാബുവും നടന്നു പോവുകയായിരുന്നു. അതാ അവിടെ ഒരു ആൾക്കൂട്ടം. അവർ രണ്ടു പേരും അങ്ങോട്ട് നടന്നു. അപ്പോൾ അതാ അവിടെ ഒരു കുട്ടി വീണ് കിടക്കുന്നു. ബാബുവിന് വളരെ അധികം സങ്കടമായി. ബാബു കുട്ടനോട് പറഞ്ഞു:ഞങ്ങൾക്ക് ആ കുട്ടിയെ രക്ഷിച്ചാലോ. കുട്ടൻ പറഞ്ഞു:അതെ ഒരു പാവം കുട്ടി. അവിടെ ഉള്ള ആൾക്കൂട്ടം കുട്ടിയെ നോക്കുന്നതല്ലാതെ രക്ഷപ്പെടുത്തുന്നില്ല. ബാബുവും കുട്ടനും ഓടിച്ചെന്ന് ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. അവർക്ക് വളരെ സന്തോഷമായി. അങ്ങനെ അവരോട് ഡോക്ടർ പറഞ്ഞു:നിങ്ങൾ നല്ല സമയത്തു എത്തിച്ചതിനാൽ കുട്ടി രക്ഷപ്പെട്ടു. അങ്ങനെ അവർ ആ കുട്ടിയെ വീട്ടിൽ എത്തിച്ചു ആ കുട്ടിക്ക് വളരെ സന്തോഷമായി. ആ കുട്ടി അവരോട് പറഞ്ഞു:എന്നെ സഹായിച്ച നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്. ഈ വാർത്ത നാട് മുഴുവൻ അറിഞ്ഞു. കുട്ടനും ബാബുവും ആ നാടിന് അഭിമാനമായി തീർന്നു. എല്ലാവര്ക്കും ബാബുവും കുട്ടനും ഒരു സുഹൃത്തായി മാറി. ബാബുവും കുട്ടനും എല്ലാവരെയും സഹായിക്കും. വഴിയിൽ കണ്ട പാവങ്ങൾക്ക് ഭക്ഷണം നൽകും. എല്ലാവര്ക്കും വളരെ അധികം ഇഷ്ടമായിരുന്നു. ഇവരുടെ മാതാപിതാക്കൾക്കും ഇത് ഒരു അഭിമാനപ്പെടുത്തലായിരുന്നു. കുട്ടനേയും ബാബുവിനേയും കണ്ട് അവരുടെ സ്വഭാവം തന്നെ മാറ്റി.
ഗുണപാഠം; എല്ലാവർക്കും സഹായം ചെയ്‌താൽ അവർ വിചാരിക്കാതെ അവർ നാടിന് അഭിമാനമായി തീരും.
ജസ്‌ന ഇബ്രാഹിം .സി