കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-2
സ്വർഗ ലോകത്തെ അതിഥികൾ
പ്രകൃതിക്ക് ഭംഗിയായി കാടുകൾ
മേടുകൾ, തലയുയർത്തി നിൽക്കും -
മലകളും, പറന്ന് കിടക്കും താഴ്വരയും ...
മലരണിക്കാടുകൾക്കിടയിൽ പലതരം -
മരങ്ങളും, ചെടികളും ഉണർന്നു നിന്ന് .
കിളികളും പക്ഷികളും കാത്തിരിക്കും
പഴങ്ങൾ പാകമാം നേരം വരെ ...
പൂക്കൾ വിരിഞ്ഞു ...പലതരം വർണ്ണത്തിൽ ,
വർണ്ണ അതിഥികൾ പറന്നിരുന്നു ..
ചെടികൾക്ക് ചുറ്റും പറന്ന് നടന്നു ...
തിളങ്ങുന്ന ശുദ്ധമാം ജലവുമായി -
പുഴകളും തോടുകളും നിൽക്കാതെ ഒഴുകുന്നു
ഇത് തന്നെയാണ് ...എന്നും നമുക്ക് ....
ആസ്വാദകരമായ സ്വർഗ്ഗ ലോകം ...
ഇത് തന്നെയാണ് ... എന്നും നമുക്ക് ...
ആസ്വാദകരമായ സ്വർഗ്ഗ ലോകം ...
നജ ഫാത്തിമ. ഇ.സി