ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഇംഗ്ലീഷ് ക്ലബ്ബ്-2021-22

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളിൽ ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ലോക ഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കികൊടുക്കുവാൻ വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷദിവസങ്ങളിൽ നടത്തി വരുന്നു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. ഭാഷാ അഭിരുചി വളർത്താൻ വായന മത്സരം, പ്രസംഗ മത്സരം, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു വരുന്നു. ശ്രീമതി മുഹ്‌സിന ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ...

കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ചു പ്രദർശിപ്പിച്ചു. വായനാദിനത്തിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കൽ, കുട്ടികൾക്ക് ഇഷ്ടപെട്ട പുസ്തകത്തിലെ കഥാപാത്രങ്ങളുടെ അവതരണവും ഇഷ്ടപ്പെടുവാനുള്ള കാരണവും വ്യക്തമാക്കുന്ന പ്രവർത്തനം (ചിത്ര രചനയും സംക്ഷിപ്ത വിവരണവും). കവിതാലാപനം തുടങ്ങിയവ മത്സരങ്ങളിൽ ചിലതാണ്. മത്സരങ്ങളിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ഹിരോഷിമ, നാഗസാക്കി  ദിനത്തിൽ യുദ്ധത്തിനെതിരെ പോസ്റ്റർ നിർമ്മിച്ചു. വളരെ നല്ല പങ്കാളിത്തം ആയിരുന്നു കുട്ടികളിൽ നിന്ന് ലഭിച്ചത്.