കമലാ നെഹ്റു യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മൾ പാലിക്കേണ്ട പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നാണ് ശുചിത്വം.ശുചിത്വം പാലിക്കുന്നതിൽ വീഴ്പപറ്റിയാൽ അത് നമ്മളെയും നമ്മൾ ജീവിക്കുന്ന സമൂഹത്തെയും ഗുരുതരമായി ബാധിക്കും. ഇതിനുള്ള ഉദാഹരണമാണ് നമ്മൾ ഇന്ന് നേരിടുന്ന മഹാമാരിയായ കൊറോണ. ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ ശുചിത്വം പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.ശുചിത്വം ചെറുപ്പത്തിലേ വളർത്തിയെടുക്കേണ്ട ശീലമാണ്.`ചൊട്ടയിലെ ശീലം ചുടലവരെ`എന്നാണല്ലോ ചൊല്ല്.ശുചിത്വം പലതരത്തിലുണ്ട് ശാരീരികവും മാനസികവുമായ ശുചിത്വം പരിസര ശുചിത്വം എന്നിങ്ങനെ.ദിവസവും സോപ്പുപയോഗിച്ച് കുളിക്കുക,രണ്ട് നേരം പല്ല് തേക്കുക,നഖം വെട്ടി വൃത്തിയാക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നിങ്ങനെ ശരീരം സൂക്ഷിക്കുന്നത് പോലെ തന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പൊതു ഇടങ്ങളിൽ കച്ചറകൾ വലിച്ചെറിയുകയോ തുപ്പുകയോ മറ്റു രീതിയിൽ മലിനമാക്കുകയോ ചെയ്യരുത്.നാളെയുടെ വാഗ്ദാ നങ്ങളായ നമ്മൾ കുട്ടികളാണ്നല്ലൊരു നാളെയെ വാർത്തെടുക്കേണ്ടത്.ഇനിയൊരു മഹാമാരി വരാതിരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം