കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കണ്ണാടിപ്പറമ്പ്. എൽ.പി .സ്കൂൾ എന്നാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പേര്. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് അംശം ദേശത്തിൽ പതിനൊന്നാം വാർഡിൽ കണ്ണാടിപ്പറമ്പ് വില്ലേജാഫീസിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.1925ൽ അന്നത്തെ മാനേജരായിരുന്ന ശ്രീ.എ.വി.രാമർകുട്ടി നായർ അവർകളുടെ മാനേജ്മെന്റിൻന് കീഴിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്.അന്ന് ഈ വിദ്യാലയം സ്ഥാപിക്കപ്പെടാനുണ്ടായ പ്രധാന കാരണം ഈ പ്രദേശത്തുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ടതും മറ്റു വിഭാഗങ്ങളിലെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക എന്നതായിരുന്നു. അതിനാൽ ഈ വിദ്യാലയം ആ കാലഘട്ടത്തിൽ 'ഗേൾസ് സ്കൂൾ' എന്നപേരിലാണ് അറിയപ്പെട്ടത് . ഇന്നും ഈ പ്രദേശത്തുകാർ ഗേൾസ് സ്കൂൾ എന്നാണ് പറയുന്നത്. ഇപ്പോൾ ഈ വിദ്യാലയം ഔദ്യോഗികമായി 'കണ്ണാടിപ്പറമ്പ്.എൽ.പി.സ്കൂൾ ' എന്ന പേരിലാണ് അറിയപ്പെടുന്നത്..പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയത്തിൽ ജാതിമതഭേതമന്യേ എല്ലാവിഭാഗത്തിൽപ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൈത്തറിമേഖലയിലെ തൊഴിലാളികളുടെയും മറ്റു പാവപ്പെട്ട തൊഴിലാളികളുടെ മക്കളുമാണ് ഇവിടെ പഠിക്കുന്നത്.1961 വരെ സ്കൂളിൽ 5ാം ക്ലാസ് വരെ ഉണ്ടായിരുന്നു. എന്നാൽ ഇന്നു നാലാം തരം വരെയാണുള്ളത്.ഇന്നത്തെ മാനേജർ ശ്രീ : എ.വി.ഗണേശൻ അവർകളാണ്. കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ പ്രധാന അധ്യാപികയടക്കം നിലവിൽ അഞ്ച് അധ്യാപകരുണ്ട്