കണ്ണവം യു പി എസ്/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം
ഒരു കാലത്ത് നാട്ടിലെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചുവരികയായിരുന്നു. കൃഷിയായിരുന്നു അവരുടെ ജീവിതമാർഗം. പാടത്തും പറമ്പത്തും അവർ മാറി മാറി വിളകൾ ഉണ്ടാക്കി. അതുകൊണ്ടു തന്നെ അവർക്ക് നല്ല ഭക്ഷണം ലഭിച്ചു. അസുഖങ്ങൾ ഒന്നും ഇല്ലാതെ ആരോഗ്യവാനായി അവർ ജീവിച്ചു. ഒരു ദിവസം അവർക്കിടയിൽ ഒരാൾക്ക് തളർച്ചയും ക്ഷീണവും വന്നു. അയാൾ മരിക്കുകയും ചെയ്തു. പിന്നീട് ഓരോരുത്തർക്കായി പനിയും ക്ഷീണവും വരാൻ തുടങ്ങി. പാവം അവർ അറിഞ്ഞില്ല അവരാരും കാണാത്ത വൈറസ് അവരെ കാർന്നു തിന്നുകയാണെന്ന്. ഈ അസുഖത്തിൻെറ തീവ്രത അവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയി. അപ്പാൾ അവർ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിച്ചു. അവരുടെ പറമ്പിൽ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും എല്ലാവർക്കും നൽകി. വീണ്ടും എല്ലാവരും രോഗപ്രതിരോധശേഷിയുള്ള ആരോഗ്യമുള്ളവരായി തീർന്നു. അവർ വീണ്ടും സന്തോഷിക്കാൻ തുടങ്ങി. കൂട്ടുകാരെ, നമ്മുടെ ആരോഗ്യത്തിന് വൃത്തിയുള്ളതും പോഷകാഹരമടങ്ങിയതുമായ ആഹാരം ആവശ്യമാണ്. അതോടൊപ്പം മടികൂടാതെ വ്യായാമം ചെയ്യുകയും വേണം. ഇതാണ് നമ്മുടെ ആരോഗ്യത്തിന് വേണ്ടത്.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം