കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പുനർ ചിന്തയുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പുനർ ചിന്തയുടെ കാലം

മനുഷ്യൻ ഇന്ന് ഓരോ പ്രഭാതത്തിലും ഉണരുന്നത് തന്നെ പുതിയ പ്രതീക്ഷകളുമായാണ് . അതിനേറ്റ ഏറ്റവും വലിയ ആഘാതമാണ് ഇന്ന് നാം കണ്ടും കെട്ടുംകൊണ്ടിരിക്കുന്ന കൊറോണ എന്ന വിപത്. പ്രകൃതിയോടുള്ള മനുഷ്യന്റെ നിരുത്തരവാദപരമായ സമീപനത്തോടുള്ള പ്രതികാരമായി നാം ഇതിനെകാണേണ്ടിയിരിക്കുന്നു . ചെറിയ ഒരു ജലദോഷം മരുന്നിനായി ആശുപത്രിയിലേക്ക് ഓടുന്ന നമ്മൾ ഇന്ന് അത് ചെറുത് നില്ക്കാൻ പഠിച്ചിരിക്കുന്നു. നടന്നു പോകാൻ പറ്റുന്ന സ്ഥലങ്ങളിൽ പോലും നമ്മൾ വാഹനങ്ങളെ ആശ്രയിക്കുകയാണ് പതിവ് . ഇതൊക്കെ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു . ഓരോ ആളും ഒരു നിമിഷം ഒന്ന് മാറി മതി , നമുക്ക് നമ്മുടെ പ്രകൃതിയെ സംസാരക്ഷിക്കാൻ കഴിയും . എന്നും തിരക്ക് പിടിചോടുന്ന മനുഷ്യന് ഇന്ന് തെരക്കുകളില്ല ,അനാവശ്യമായ യാത്രകളില്ല ,ഫാസ്റ്റ് ഫുഡിനോട് പറഞ്ഞു ,വീട്ട് വളപ്പിലുള്ള വിഭവങ്ങൾ കഴിച്ചു തുടങ്ങി . നാം മനസ്സ് വെച്ചാൽ എല്ലാം നമുക്ക് തന്നെ ചെയ്യാൻ സാധിക്കും എന്നാണ് ഇതിൽ നിന്നും തെളിയുന്നത് . വസൂരിയെയും നിപയെയും എബോളയെയും ചെറുത് നിന്ന നമ്മൾക്കു കൊറോണ എന്ന മഹാമാരിയെയ്യും ചെറുത് തോൽപ്പിക്കാൻ കഴിയും .ആരോഗ്യകരമായ പുതിയൊരു സമൂഹം കെട്ടിപ്പടുക്കുന്നതിന് നമുക്ക് ഓരോരുത്തർക്കും വലിയ പങ്കാണ് വഹിക്കാനുള്ളത്.


അഭിനന്ദ് കെ വി
മൂന്നാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം