കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഭയന്നിടില്ല നാം , ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത് പോകുംവരെ
കൈകൾ നാം ഇടക്കിടക്ക് സോപ്പ് കൊണ്ട് കഴുകിടേണം
തുമ്മുമ്പോഴോ ചുമസിച്ചിടുമ്പോഴോ കൈകളാലോ
തുണികളാലോ മുഖം മറച്ചീടണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തിടാം
രോഗമുള്ള രാജ്യവും രോഗിയുള്ള രാജ്യവും
എത്തിയാലോ താണ്ടിയാലോ
രോഗം മറച്ചുവെച്ചിടില്ല നാം
രോഗലക്ഷണങ്ങൾ കാണുകിൽ ദിശയിൽ നാം വിളിച്ചിടേണം
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഒരിക്കലും
ഹെൽത്തിൽ നിന്നും ആളുകളെത്തും സഹായത്തിനായി
മറ്റൊരാൾക്ക് നമ്മിലൂടെ രോഗമെത്തിക്കില്ല നാം
ചെറുത്ത് നിന്ന് ഒത്തു ചേർന്ന് നാമെല്ലാമീ
മഹാമാരിയെ അകറ്റിടും

അനാമിക പി വി
മൂന്നാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത