കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാവിപത്ത്

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഒരു രോഗമാണ് കൊറോണ .ഇത് ഒരു വൈറസ് രോഗമാണ് .2019 ലാണ് പുതിയ രൂപത്തിലുള്ള ഈ വൈറസ് ചൈനയിലെ വുഹാനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് . ഇതിന്റെ രോഗ ലകഷണങ്ങൾ പനി ,വരണ്ട ചുമ ,ജലദോഷം ,തല വേദന ,തൊണ്ട വേദന ,ശരീര വേദന, പിന്നീട് അസുഖം കൂടുതലായാൽ ശ്വാസം മുട്ടൽ അനുഭവപ്പെടലുമാണ് . രോഗം പകരുന്ന വിധം രോഗി ചുമക്കുമ്പോളോ തുമ്മുമ്പോളോ സംസാരിക്കുമ്പോളോ പുറത്തേക്ക് വരുന്ന ശരീര സ്രവങ്ങളിൽ കൂടെയും സമ്പർക്കത്തിൽ കൂടെയുമാണ് . രോഗത്തിന് എതിരെ ഉള്ള മുൻകരുതൽ രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക , മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക , പുറത്തു പോയി വന്നു കഴിഞ്ഞാൽ 20 സെക്കോണ്ടോളം സോപ്പ് ഇട്ട് കൈകൾ നന്നായി കഴുകുക .ഉപയോഗിച്ച മാസ്ക് പുനരുപയോഗിക്കാൻ കഴിയുമെങ്കിൽ മൂന്നു ശതമാനം ബ്ലീച്ചിങ് ലായനിയിൽ കഴുകി വെയിലത്തു ഉണക്കി ഉപയോഗിക്കാവുന്നതാണ് . ഉപയോഗിക്കാൻ പറ്റാത്തതാങ്കെങ്കിൽ ശാസ്ത്രീയമായി നിർമാർജനം ചെയ്യുക.

അനാമിക പി വി
മൂന്നാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം