കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/നീറുന്ന ഓർമ്മകൾ..

Schoolwiki സംരംഭത്തിൽ നിന്ന്
നീറുന്ന ഓർമ്മകൾ..
കോട്ടയത്ത് മൂന്ന് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു.ജോസഫ് മുഹമ്മദ് അരുൺ.. മൂന്നു പേർക്കും 21 വയസ്സാണ് ആർക്കും ജോലി ഇല്ല ഇങ്ങനെയിരിക്കെയാണ് ജോസഫിൻ്റെ മാമൻ്റെ കത്തു വന്നത്.. 'ജോസഫേ അമ്മയ്ക്കും അച്ഛനും സുഖമാണോ അവിടെ എന്താണ് വിശേഷം ചേച്ചിക്ക് കല്യാണമായോ.. നിനക്ക് ജോലി കിട്ടിയോ.. നിനക്ക് ജോലിയില്ലെങ്കിൽ എൻ്റെ അടുത്തു വാ.ഞാൻ വിസ അയച്ചുതരാം.. ഡിസമ്പർ 15ന് നീ വുഹാനിലേക്കെത്തണം അ തി നാവശ്യമായ കാര്യങ്ങൾ ചെയ്യണം.., എന്ന് നിൻ്റെ മാമൻ..'
     കത്ത് കിട്ടിയതോടെ ജോസഫ് വിഷമത്തിലായി.. 'ഓ.. എൻ്റെ കർത്താവേ.... എൻ്റെ കുടുകാരെ വിട്ട് ഞാൻ എങ്ങനെ എൻ്റെ മാമൻ്റെ അടുത്തേക്ക് പോകും ഇതോർത്ത് ജോസഫ് വളരെയധികം വിഷമിച്ചു...
  ജോസഫിന് ഈ കാര്യം തൻ്റെ കൂട്ടുകാരോട് എങ്ങനെ പറയണമെന്ന് ജോസഫിനറിയില്ലായിരുന്നു.  ഈ വിവരം ജോസഫ് പറഞ്ഞപ്പോൾ കൂട്ടുകാർക്ക് കരച്ചിൽ വന്നു.. ആ കൂട്ടുകാർക്ക് പിരിയാൻ കഴിയുമായിരുന്നില്ല.. അത്രയും അതിരറ്റ സ്നേഹമായിരുന്നു അവർ തമ്മിൽ. കൂട്ടുകാരില്ലാതെ തനിക്ക് വരാൻ പറ്റില്ല എന്ന് മാമനെ ജോസഫ് വിളിച്ചു പറഞ്ഞു.
        മാമൻ്റെ ഇടപെടൽ കൊണ്ട് മൂന്നു പേരും വുഹാൻ നഗരത്തിലെത്തി.. അവർ ജോലിയിൽ പ്രവേശിച്ചു.. മൂന്നു പേർക്കും കോഫി ഷോപ്പിലായിരുന്നു ജോലി.. ഒരു മാസം കഴിഞ്ഞു.. ദുരന്തം വിതച്ച കോവിഡ് മഹാമാരി വുഹാനെ പിടികൂടിയിരുന്നു..
       അവരുടെ കടയിൽ ചില ദിവസങ്ങളിൽ ഒരു സ്ത്രീ വരുമായിരുന്നു.. വന്നാൽ ഒരു ഗ്ലാസ്സ് വെള്ളം മാത്രം ചോദിക്കും.. ഇപ്പോൾ രണ്ടാഴ്ചയായി അവർ വരാത്തത്.. അവരിൽ ചെറിയ ഭീതിയുണ്ടായി.. ആ സ്ത്രീക്ക് കോവിഡ് എന്ന മഹാമാരിബാധിച്ചിട്ടുണ്ടാകുമോ.. ഭയപ്പാടോടെ അവർ ജോലി ചെയ്തു..
      ഒരു ദിവസം മുഹമ്മദിന് പനിക്കാൻ തുടങ്ങി.. അത് കൂടി കൂടി വന്നു.. ആശുപത്രിയിൽ കാണിച്ചപ്പോൾ പെട്ടെന്ന് തന്നെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി.... എല്ലാവരും പെട്ടെന്ന് നാട്ടിലേക്ക് പോകണമെന്ന കർശന നിർദ്ദേശത്തിൽ ജോസഫും അരുണും നാട്ടിലെത്തി.. ആരോഗ്യ പ്രവർത്തകർ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.. ഒരാഴ്ച കഴിഞ്ഞപ്പോൾ ഹൃദയം തകരുന്ന വാർത്തയാണ് അവർ കേട്ടത്.. മുഹമ്മദ് കോ വിഡ് രോഗം വന്ന് മരിച്ചിരിക്കുന്നു.. കുട്ടുകാരനെ ഒരു നോക്കൂ കാണാൻ പോലും അനുവദിക്കാതെ ഗവൺമെൻ്റ് മുഹമ്മദിനെ വുഹാനിലെ ശ്മശാനത്തിൽ അടക്കിയിരിക്കുന്നു.... പിന്നീടാണറിഞ്ഞത് കടയിൽ ചില ദിവസങ്ങളിൽ വരാറുള്ള സ്ത്രീയും കൊറോണ ബാധിച്ചു മരിച്ചിരുന്നു എന്ന്.. തങ്ങൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് മനസ്സിലാക്കിയ അവർ മുനമ്മദിനെ കുറിച്ചുള്ള നീറുന്ന ഓർമ്മകളിൽ ജീവിക്കുകയാണ്...
നിയ.എ
6.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ