കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ഗ്രാമം സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമം സുന്ദരം

മിന്നുവും കുടുംബവും പട്ടണത്തിലാണ് താമസിക്കുന്നത്.. അവൾ അവിടെ നാലാം ക്ലാസ്സിൽ പഠിക്കുന്നു.. അവളുടെ അച്ഛനും അമ്മയും നഴ്സുമാരാണ് കോവിഡ് 1 |9 എന്ന മഹാമാരി പട്ടണങ്ങളിൽ വ്യാപകമായി പിടിപെട്ടു. അതു കൊണ്ടാണ് അവർ അവരുടെ നാട്ടിലുള്ള മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത് അവളുടെ അച്ഛനും അമ്മയ്ക്കും വീട് കിട്ടാത്തതിനാൽ അവർ അവളെ നാട്ടിലെത്തിച്ചിട്ട് തിരികെ പോയി.. അവൾ ആദ്യമായിട്ടാണ് ഗ്രാമത്തിലേക്ക് വരുന്നത്. അവിടുത്തെ കൃഷിയും വയലും മലകളും പുഴകളും എല്ലാം അവൾക്ക് അത്ഭുതമായിരുന്നു.

       അവൾക്ക് മുത്തശ്ശിയെയും മുത്തശ്ശനെയും കണ്ടപ്പോൾ വളരെ സന്തോഷമായി അതിന് ശേഷം അവൾ മുത്തശ്ശിയും മുത്തശ്ശനോടുമൊപ്പം പാടത്ത് കൃഷി ചെയ്തു... പട്ടണങ്ങളിലുള്ള ഫാസ്റ്റ്ഫുഡിന് പകരം ഇവിടെ കഞ്ഞിയും കപ്പയുമൊക്കെയാണ് കിട്ടുക.. അങ്ങനെ ഒരു ദിവസം അവൾക്ക് ഒരു കോൾ വന്നു.. അവളുടെ അച്ഛനും അമ്മയ്ക്കും രോഗം സ്ഥിരീകരിച്ച് ഐസൊലേഷനിൽ കഴിയുകയാണ് അവൾ വല്ലാതെ ഭയന്നു.. മുത്തശ്ശനും മുത്തശ്ശിയും അവളെ സമാധാനിപ്പിക്കാൻ നോക്കി.. അവളുടെ അച്ഛനും അമ്മയ്ക്കും ഭയമില്ലായിരുന്നു.. ചികിത്സ യോടൊപ്പം തന്നെ ശുചിത്വ ശീലങ്ങൾ പാലിക്കുകയും ചെയ്തപ്പോൾ രോഗമുക്തി നേടി നാട്ടിലേക്ക് മടങ്ങി.
    എത്ര വലിയ രോഗം പിടിപെട്ടാലും ഭയക്കാതെ നേരിടണം നല്ല ആരോഗ്യ ശീലങ്ങൾ ശുചിത്വ മാർഗ്ഗങ്ങൾ ഒക്കെ പാലിക്കണം
അലീന ലിൻസൺ
6.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ