ഭയന്നിട്ടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
കൈകൾ കോർത്തു നിന്നിടും നാട്ടിൽ നിന്നും
ഈ വിപത്ത് അകന്ന് പോകും വരെ
ഓഖിയും ,സുനാമിയും , പ്രളയവും കടന്ന് നാം
ധീരയായ കുരുത്തരായി നാം ചെറുത്തതായ് ഓർക്കണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും
കൊറോണയെ തുരത്തിവിട്ട് നാടും കാത്ത നന്മയുള്ള മർത്ത്യരായി ...