കൊറോണയെന്ന മഹാമാരിയെ നമുക്ക്
ഈ ലോകത്ത് നിന്നും തുരത്താം
അതിനായി നമുക്ക് പരിശ്രമിക്കാം
പരക്കെ പരക്കുന്ന വൈറസ്സും ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ .സുഹൃത്തേ
അനാവശ്യ യാത്രകൾ ഒഴിവാക്കിയും
ആഘോഷങ്ങൾ പാടെ ഒഴിവാക്കിയും
വൈറസിനെ തുരത്താം ഈ ലോകത്ത് നിന്നും.
ഇടക്കെങ്കിലും വൃത്തിയാക്കു കൈകൾ
താൻ തൊടേണ്ട മുഖം മൂക്കും കണ്ണ് രണ്ടും
പുറത്തു പോകുമ്പോൾ മാസ്ക്
നിർബന്ധമാക്കിടണം ഏവരും
അകലം പാലിച്ച് വൈറസിനെ
തുരത്താം നമുക്ക് സുഹൃത്തുക്കളേ
വീടും പരിസരവും ശുചിയാക്കി
ഏവരും വീട്ടിലിരുന്നു കൊണ്ട്
വൈറസിൽ നിന്നും മുക്തി നേടാം