കടമ്പൂർ എച്ച് എസ് എസ്/Primary
കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രൈമറി വിഭാഗം
ഒന്ന് മുതൽ 7 വരെ ക്ലാസ്സുകളിലായി 70 ഓളം ഡിവിഷനുകൾ പ്രവർത്തിക്കുന്നു 3500 ഓളം കുട്ടികളും 52 അധ്യാപകരും ഈ വിഭാഗത്തിൽ ഉണ്ട് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക് പുറമെ കല കായിക രംഗത്തും ഉയർന്ന നിലവാരം പുലർത്തുന്നു . സ്കൂൾ സബ്ജില്ല ,ജില്ലാ, സംസ്ഥാന കലോത്സവങ്ങളിലും തിളക്കമാർന്ന നേട്ടമാണ് നമ്മുടെ പ്രൈമറി വിഭാഗം കാഴ്ച്ചവയ്ക്കുന്നതെ.എൽ എസ എസ ,യു എസ എസ എന്നീ സ്കോളര്ഷിപ്പുകളും എല്ലാ വർഷവും കുട്ടികൾ കരസ്ഥമാക്കുന്നുണ്ട്.ആധുനിക സൗകര്യങ്ങളോടെ ഉള്ള പ്രൈമറി വിഭാഗം സ്‌കൂളിനോട് ചേർന്ന് തന്നെ പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടു കൂടി ചെയ്യുന്നു. സ്മാർട്ട് ക്ലാസ് റൂമുകൾ ഇതിൽ ഉൾപ്പെടുന്നു. സബ്ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ മികച്ച മുന്നേറ്റം നടത്തുന്നതിനാവശ്യമായ പരിശീലനങ്ങളും പ്രത്യേക കോച്ചിങ്ങുകളും സങ്കടിപ്പിക്കുന്നു.
കർഷക ദിനം കടമ്പൂർ സ്കൂളിൽ ആഘോഷിച്ചു. കടമ്പൂർ ദേശത്തെ ദേശത്തെ മുൻകാല കർഷകൻ എന്നാൽ ഇപ്പോഴും കര്ഷകവൃത്തി തുടരുന്ന ശ്രീ കൈതപ്പുറത്തു നാരായണൻ നായർ എന്ന കർഷകനെ ആദരിചു. കുട്ടികളെ കർഷകനായി വേഷമിട്ടു പണിയായുധങ്ങളുമായി ഘോഷയാത്ര സങ്കടിപ്പിച്ചു. വിശിഷ്ടാതിഥിയെ അണിയിച്ചു. ആദരിച്ചു.
എൽ പി, യു പി പ്രവർത്തനങ്ങൾ
ഭാഷാശേഷി വികസനം
അക്ഷരങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനം നൽകുന്നു. പൂഴിയിൽ എഴുത്തു, അക്ഷരത്തിനു മീതെ മഞ്ചാടിക്കുരു നിരതൽ മുതൽ വിവിധ പ്രവർത്തനങ്ങൾ, ചാർട്ടുകൾ വർക് ഷീറ്റ് എന്നിവ ഉപയോഗിക്കുന്നു.വള്ളി പുള്ളി ശരിയാവാത്ത കുട്ടികൾക്ക് അത് ശരിയാക്കാൻ പ്രവർത്തനങ്ങൾ നൽകുന്നു. എല്ലാ ഉ പി വിഭാഗം ക്‌ളാസ്സുകൾക്കും ക്ലാസ് ലൈബ്രറി ഉണ്ട്. ബാലസഭ സർഗ്ഗവേളകൾ സങ്കടിപ്പിക്കുന്നു. കവിയരങ്ങുകൾ സങ്കടിപ്പിക്കുന്നു കുട്ടികളുടെ രചനകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. പത്രവാർത്തകൾ വായിപ്പിക്കുന്നു.
ഇംഗ്ലീഷ് ഭാഷ
ഇംഗ്ലീഷ് ഭാഷ ഫലപ്രദമായി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള ശേഷി വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളായ ചാർട്ടുകൾ വിവിധ നിറങ്ങൾ ഉപയോഗിച്ച് എഴുതുന്നു. ലളിതമായ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്നു. ഇംഗ്ലീഷ് വാർത്തകൾ കേൾപ്പിക്കുന്നു, ഭാഷ കളികൾ നടത്തുന്നു.
ഗണിത പഠനം
ഗണിത ശേഷി വികസിപ്പിക്കുന്നതിനായി സംഖ്യകളെ കുറിച്ചുള്ള അവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ അബാക്കസ്,സംഖ്യകൾ,ആരോഹണ,അവരോഹണ ക്രമത്തിൽ എഴുതിക്കുന്നു. ചതുഷ് ക്രിയകൾ മനസ്സിൽ ഉറപ്പിക്കുന്നു. ഐസിടി സാധ്യത ഉപയോഗിച്ച് ഗണിത പഠനം നടത്തുന്നു.
ശാസ്ത്ര പഠനം
പാഠഭാഗവുമായി ബന്ധപ്പെട്ട ടീച്ചിങ് എയ്ഡ്സ് ലിസ്റ്റ് ചെയ്ത് വേനലവധിയിൽ തന്നെ സ്‌കൂളിൽ എത്തിക്കുന്നു.ലബോറട്ടറിയിൽ ക്‌ളാസ്സുകൾ നടത്തുന്നു.ലളിതപരീക്ഷണങ്ങൾ കാണിക്കുന്നു.ഒരേ സമയം ഒരു നിശ്ചിത ക്‌ളാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമുണ്ട്. വിശാലമായ സുരക്ഷിതത്വമുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടിയ ലാബുകൾ ഉണ്ട്.