കടമ്പൂർ എച്ച് എസ് എസ്/Details

Schoolwiki സംരംഭത്തിൽ നിന്ന്
Khssslider.jpg


ഭൗതികസൗകര്യങ്ങൾ

  • അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ
  • വിശാലമായ ക്യാംപസ്
  • നാനൂറിലധികം ടോയ്‌ലറ്റുകൾ
  • സുസജ്ജമായ ലാബുകൾ, ലൈബ്രറി
  • വ്യത്യസ്തമായ ബ്ലോക്കുകളിലായി വിശാലമായ നാല് സ്റ്റാഫ് റൂമുകൾ
  • ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40ഓളം സ്‌കൂൾ ബസ്

agbrnjtbjryehbsv


വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ് ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവും ആരോഗ്യപരവുമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വിശാലവും വായു സഞ്ചാരമുള്ളതുമായ ക്ളാസ് മുറികളാണ് എല്ലാം. നാല് നിലകളിലുള്ള മൂന്നു ബ്ലോക്കുകളിലായിട്ടാണ് സ്കൂൾ കെട്ടിടം. വിശാലമായ ക്യാംപസ്, കളിസ്ഥലം,ലൈബ്രറി,നാല് സ്റ്റാഫ് റൂമുകൾ, നാനൂറിലധികം ടോയ്ലറ്റ്കൾ , സ്മാർട്ട് ക്ളാസ് റൂമുകൾ കമ്പ്യൂട്ടർ ലാബുകൾ, സുസജ്ജമായ സയൻസ് ലാബുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് കടമ്പൂർ സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.


സ്മാർട്ട് ക്ലാസ് റൂമുകൾ


ഗുരു ഗൃഹത്തിൽ താമസിച്ച് ഗുരു മുഖത്തു നിന്നും വിദ്യ അഭ്യസിച്ചിരുന്ന ഗുരുകുല സമ്പ്രദായത്തിൽ നിന്നും കലാലയ മുറ്റത്തേക്ക് വിദ്യാഭ്യാസ രീതി പറിച്ചു മാറ്റപ്പെട്ടുവെങ്കിലും അധ്യാപക കേന്ദ്രീകൃതമായ ഒരു പഠനപ്രകൃയ്യ തന്നെയാണ് ഇന്നും പിന്തുടരുന്നത്. പാഠ പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന നമമാത്രമായ അറിവ് നമ്മുടെ കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് പര്യാപതമല്ല എന്ന് ഇന്ന് സർവ്വരും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കുട്ടിയുടെയും അധ്യാപകന്റേയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെ ടെക്നോളജി ഒത്തുചേരുമ്പോഴാണ് കാര്യക്ഷമമായ പഠനപ്രകൃയ്യ സാധ്യമാകുന്നത്. താളിയോലയും എഴുത്താണിയും ഒാർമ്മകളിലേക്ക് കുടിയേറിയ പോലെ ബ്ലാക്ക് ബോർഡൂം വൈറ്റ് ചോക്കും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയാകാൻ അധിക കാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ഇപ്പോൾ തന്നെ പല വിദ്യാലയങ്ങളിലും സ്മാർട്ട് ക്ലാസ്സ് റും സജ്ജമായിക്കഴിഞ്ഞു. മികച്ച രീതിയിലുള്ള പഠന രീതി പ്രദാനം ചെയ്യാൻ കഴിയുന്ന എന്നുള്ളത് വലിയ നേട്ടമാണ്. കാഴച കേൾവി സ്പർശം തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെല്ലാം ഒരുമിച്ച് അനുഭവ വേദ്യമാകാൻ ഇന്ററാക്ടീവ് ക്ലാസ്സ് റൂമിന് കഴിയുന്നു. ആക്ടിവ് ലേണിങ് ആണ് സ്മാർട്ട് ക്ലാസ്സ് റുമുകളിൽ നടക്കുന്നത്. ഇത് വിദ്യാർത്ഥികളിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. എന്താണ് സ്മാർട്ട് ക്ലാസ്സ് റൂം. കമ്പ്യൂട്ടർ, ഇന്റർനെറ്റ് കണക്ഷൻ, വീഡിയോ പ്രൊജക്ടർ, പ്രൊജക്ഷൻ സ്ക്രീൻ, ഡോക്യുമെന്റ് ക്യാമറ, ഓഡിയോ സിസ്റ്റം, എഡ്യുക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവയൊക്കെ അടങ്ങിയതാണ് സ്‌മാർട്ട് ക്ലാസ്സ് റൂം. കാണാതെ പഠിച്ച് അപ്പാടെ ശർദ്ദിക്കുന്ന കാപ്‌സ്യൂൾ പഠന രീതി അപ്പാടെ തൂത്തെറിഞ്ഞ് ചിന്തയുടേയും ഭാവനയുടേയും മിഴിവാർന്ന പ്രവർത്തനങ്ങളുടേയും പുതിയ ലോകത്തേക്ക് വഴിതെളിക്കുന്നതാവണം വിദ്യാഭ്യാസം. ഇതിന് ആധൂനിക പഠന രീതികൾ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാര്യങ്ങൾ ഗ്രഹിച്ച് കാരണങ്ങൾ അന്വേഷിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് പഠനം മുന്നോട്ടു പോകുമ്പോൾ വിദ്യാഭ്യാസം അർത്ഥപൂർണ്ണമാകുന്നു.സാങ്കേതികമായി ഏറെ അനുഭവജ്ഞാനമുള്ളവനായിരിക്കണം അധ്യാപകൻ. ദിനം പ്രതിയെന്നോണം മാറിക്കൊണ്ടിരിക്കുന്ന അപ്ഡേഷനുകൾക്ക് വിധേയമായിക്കൊണ്ടിരിക്കണം ഇന്നത്തെ അധ്യാപകൻ.

ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അതി നൂതന സാങ്കേതിക വിദ്യയോട് കൂടി അൾട്രാ ഹൈടെക് ഡിജിറ്റൽ ടച്ച് ഡിസ്പ്ലേ സ്കൂളിൽ ലഭ്യമാണ്.

സവിശേഷതകൾ

School wiki.jpg

  • 86 ഇഞ്ച് ഇന്ററാക്ടീവ് എൽ ഇ ഡി ഡിസ്പ്ലേ പാനൽ
  • 4 K റെസല്യൂഷൻ
  • വിരലുകൾ കൊണ്ട് സ്ക്രീനിൽ എഴുതാം. ചോക് ആവശ്യമില്ല
  • കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
  • 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
  • 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
  • കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
  • 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
  • 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
  • ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്നു.
  • സ്ക്രീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.
  • 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ
  • ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
  • ലാബ് ഡിസ്ക് വഴി 300ൽ പരം പരീക്ഷണങ്ങൾ ക്ളാസ് റൂമിൽ ലളിതമായി ചെയ്യാൻ സാധിക്കുന്നു.

വീഡിയോ കാണുക

https://www.facebook.com/KHSS2832546/videos/1921973724783547/ https://www.facebook.com/KHSS2832546/videos/1921974638116789/ https://www.facebook.com/KHSS2832546/videos/1921973061450280/ https://www.facebook.com/KHSS2832546/videos/1921972178117035/


കളിസ്ഥലം

മികച്ച വിദ്യാഭ്യാസംപോലെ തന്നെ കായിക വിനോദത്തിനും മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ്‌ വിസ്താരമേറിയ കളിസ്ഥലം സ്‌കൂളിൽ നിന്നും 100 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നത് . കുട്ടികൾക്ക് ആവശ്യമായ കളി ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് കളി സ്ഥലത്തു തന്നെ കെട്ടിടം ഉണ്ട്. കൈ കാലുകൾ കഴുകുന്നതിനാവശ്യമായ ജല സംവിധാനവും, പ്രഥമ ശുശ്രുഷ കിറ്റുകളും കളിസ്ഥലത്ത് തന്നെ ലഭ്യമാണ്.. സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള നിർമാണത്തിന് വേണ്ടിയുള്ള ആലോചനകൾ നടന്നു വരുന്നു.


സ്കൂൾ ലൈബ്രറി

തിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ ലൈബ്രറി വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമാണ്. എൻസൈക്ളോപീഡിയ, പഠന സംബന്ധമായ സിഡികൾ മറ്റു റഫറൻസ് ബുക്കുകൾ എന്നിവ അടങ്ങിയ ലൈബ്രറി പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് ശേഖരണത്തിന് വേദിയാവുന്നു.


ലാബുകൾ

കുട്ടികളിൽ ശാസ്ത്രീയ അവബോധവും അന്വേഷണാത്മകതയും ക്രിയാത്മകതയും വളർത്തുക എന്നതാണ് ലാബുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. അതിനു പുറമെ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠനം, പ്രൊജെക്ടുകൾ പ്രസന്റേഷൻ,മോഡലുകൾ,ചാർട്ടുകൾ,പരീക്ഷണങ്ങൾ തുടങ്ങിയ പഠന സഹായികൾ വിവിധ വിഷയങ്ങളുടെ പഠന പ്രവർത്തനങ്ങൾ അനായാസമാക്കുന്നു.പ്രസ്തുത ലക്‌ഷ്യം കൈവരിക്കുന്നതിന് ഉഉതകുന്ന രീതിയിലുള്ള സുസജ്ജമായ ഫിസിക്സ് കെമിസ്ട്രി,ബയോളജി,കമ്പ്യൂട്ടർ ലാബുകൾ സ്‌കൂളിൽ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.


ഹെൽത്ത് കോർണർ

യോഗ്യത നേടിയ മെഡിക്കൽ ടീമിന്റെ സേവനം സ്‌കൂളിൽ ലഭ്യമാണ്. സ്‌കൂൾ ഹെൽത്ത് കോർണർ കുട്ടികളുടെ ദൈനംദിന ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടാനും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കാനും സഹായിക്കുന്നു. റെഗുലർ മെഡിക്കൽ ചെക്കപ്പിലൂടെ കുട്ടികളെ അടുത്ത അറിയാനും അവർക്കു നല്ല ആരോഗ്യം ഉറപ്പു വരുത്താനും ഹെൽത്ത് കോർണർ പര്യാപ്തമാണ്.

IED റിസോർസ് റൂം

2013 മുതൽ 2018 വരെയുള്ള വർഷങ്ങളിലായി ഇതിനോടകം 70 CWSN കുട്ടികൾ ഇവിടെ പഠിക്കുകയും വിവിധങ്ങളായ പരിശീലനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവിധങ്ങളായ സ്കോളർഷിപ്പും Aids & Appliances വര്ഷം തോറും കുറ്റ്യാകൾക്കു ലഭ്യമാക്കിയിട്ടുണ്ട്. പഠന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പാഠഭാഗം adaptation നടത്തി പഠന പുരോഗതിയിൽ എത്തിച്ചിട്ടുണ്ട്. പഠ്യേതര പ്രവർത്തനങ്ങളിൽ മിക്ക കുട്ടികളും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.സ്കൂളിൽ ഈ കുട്ടികൾക്കായി നൽകി വരുന്ന പ്രവർത്തനങ്ങൾ emboz പാനലിങ്, പെന്സിൽ ഡ്രോയിങ്, painting ,വെജിറ്റബിൾ printing ,എംബ്രോയിഡറി, കട്ടിങ് & ടൈലറിംഗ് ഫ്ളവർ മേക്കിങ്, കാർഡ് ബോർഡ് ഫയൽ മേയ്ക്കിങ് , ബുക്ക് ബൈൻഡിങ്, വേസ്റ്റ് മെറ്റീരിയൽ പ്രൊഡക്ഷൻ എന്നിവയാണ്. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുകയും തങ്ങളും മറ്റുള്ള കുട്ടികളെ പോലെ ഒരുപക്ഷെ മറ്റുള്ളവരെക്കാൾ മിടുക്കരാണ് എന്ന് തെളിയിക്കുകയും ചെയ്തത് രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകിയിട്ടുണ്ട്. ഏതു തരത്തിലുള്ള പരിശീലനവും ശ്രദ്ധയുമാണ് ഈ കുട്ടികൾക്ക് നൽകേണ്ടത് എന്നത് സംബന്ധിച്ച ബോധവത്കരണ ക്ളാസും കുട്ടികളുടെ എല്ലാ വിധത്തിലുള്ള പുരോഗതി വിലയിരുത്തലും ഹെഡ്മിസ്ട്രെസ്സ്ന്റെ നേതൃത്വത്തിൽ മൂന്നുമാസത്തിലൊരിക്കൽ നടത്തിവരുന്നുണ്ട്. സ്കൂളിലെ കല കായിക മേളകളിലും CWSN കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേകം മുറിയും കമ്പ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മാനേജ്മെൻറ്റി ൻറെയും ഹെഡ്മിസ്ട്രെസ്സിന്റെയും നിർലോഭമായ സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട് എന്നതാണ് സ്രേഷ്ടമായ ഒരു പരിശീലനവും ശ്രദ്ധയും കൊടുക്കുവാൻ പ്രേരകമായിട്ടുള്ളത്.

002arfhb 003sfygh 005wryxjgv 006wfhkbnbv

ടോയ്‌ലറ്റ് സൗകര്യം

നാനൂറിലധികം ടോയ്‍ലെറ്റുകൾ സ്‌കൂളിന്റെ വിവിധ ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്നു. ഗേൾസ് ഫ്രണ്ട് ലി ടോയ്‍ലെറ്റുകൾ എല്ലാ ബ്ലോക്കുകളിലും ഉണ്ട്. ആവശ്യത്തിന് ജല സൗകര്യവും, എല്ലാ ടോയ്‌ലെറ്റുകളിലും ബക്കറ്റ് മഗ് ഈനിവയും ഉണ്ട്.

20171031 155740 20171031 160216 copy 20171031 160300 20171031 161211 20171031 161315 20171031 161327 20171031 161820 Ssdfhgmhg


സ്റ്റാഫ് റൂം

വിശാലയമായ നാല് സ്റ്റാഫ് റൂമുകൾ സ്‌കൂളിൽ ഉണ്ട്. രണ്ടു സ്റ്റാഫ് റൂം അധ്യാപികമാർക്കും ബാക്കിയുള്ളവ അധ്യാപകന്മാർക്കും ആണ്. അത് രണ്ടു ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്നു.

ഉച്ച ഭക്ഷണം

ന്നാം തരം മുതൽ എട്ടാം തരാം വരെയുള്ള വിദ്യാർത്ഥികൾക്കു ഉച്ചഭക്ഷണം സ്‌കൂളിൽ ലഭ്യമാണ്. വിസ്താരമേറിയതും വൃത്തിയുള്ളതുമായ അടുക്കളയുടെ അരികിൽ തന്നെ ശുദ്ധജലം ലഭ്യമാകുന്ന 2 കിണറും ഉണ്ട്. അടുക്കള ജോലിക്കായി 4 പേരുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിനായി 2 റൂമുകളും ഉണ്ട്. വിഭവ സമൃദ്ധമായ ഭക്ഷണം എല്ലാ ദിവസവും ലഭ്യമാക്കുന്നു,. ഇതിനു പുറമെ പാൽ മുട്ട എന്നിവയും കുട്ടികൾക്ക് നൽകി വരുന്നു.ഈ വർഷം 3182 കുട്ടികൾ ഉച്ചഭക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിൽ നിന്നും ഭക്ഷണം കഴിക്കുന്നുണ്ട്

Aw4tbestrdyfjhyw Bgyggnvbh Gnevvhlvhmvnv Wgrvwn4hypogmve Wtrjytfteyttrtnr Ygvkdnbldugnldgbd

സി സി ടി വി

ധുനിക വിവര സാങ്കേതിക വിദ്യഉപയോഗിച്ച് ക്ലസ്സിന്റെ മുഴുവൻ പ്രവർത്തനവും ഓരോ വിദ്യാര്ഥിയുടെയും പഠന പഠനേതര പ്രവർത്തനങ്ങളും സി സി ക്യാമറയിലൂടെ രേഖപ്പെടുത്തുകയും വിലയിരുത്തപ്പെടും ചെയ്യാൻ സി സി ടി വിയുടെ ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട ജോലികൾ നടന്നു വരുന്നു.

പിറന്നാൾ മധുരം ഒരു പുസ്തകം

പിറന്നാൾ മധുരം ഒരു പുസ്തകം എന്ന പദ്ധതി സ്‌കൂൾ ലൈബ്രറിക്ക് ഒരു മുതൽക്കൂട്ടാണ്. പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും സ്‌കൂൾ ലൈബ്രറിയിൽ നൽകുന്ന ഒരു പുസ്തകം തനിക്കും തന്റെ കൂട്ടുകാർക്കും അറിവിന്റെ പുത്തൻ ജാലകം തുറന്നു നൽകുന്നതാണ്. ജന്മദിനം വായനസൗഹൃദ ദിനമായി ആചരിക്കണമെന്ന സന്ദേശം സ്‌കൂൾ മുന്നോട്ടു വെക്കുന്നു. 2015 -16 വർഷം തുടങ്ങിയ ഈ പദ്ധതി വിദ്യാർത്ഥികൾ വൻ വിജയമാക്കിക്കൊണ്ടിരിക്കയാണ്. വിശ്രമവേളകളിൽ ഈ പുസ്തകങ്ങൾ അറിയാനും വായിക്കാനും വിശാലമായ റീഡിങ് ഏറിയയും ഒരുക്കിയിട്ടുണ്ട്.


ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം

ണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് എത്തിച്ചേരുവാൻ ബസ് സൗകര്യം ലഭ്യമാണ്. അൻപതോളം ബസ്സുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നു. തികഞ്ഞ അച്ചടക്കത്തോട് കൂടി കുട്ടികൾ സ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുന്നു.

Bussdfhk, Bus1sdfjhghb Schoolwaesdgj

വീഡിയോ കാണുക

https://www.facebook.com/KHSS2832546/videos/1928895287424724/


Agricuu

Gallery

കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ

1chithram

2chithram

3chithram

4chithram

5chithram

6chithram

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധമത്സരങ്ങളിലെ മികച്ച ശൃഷ്ടികൾ

ചിത്രം കഥ ചിത്രം ചിത്രം ചിത്രം


Aergbrrggeg Aertnstasbgebsesd Asdfghjkudayunna Beewbtjtnjtjthggege Enbeyetbretrvte Ernyebwenbyrwnebyesnb Rtbetbrevterterre Rtryjjnyjtnjrnrjrbrrhrbhtrthr Sbhsetyeesvrvesbhthbs


Eymwetrnyemner Rmunrdbysddc Rywnebsend Tetnsybetybesd Wa6heshyesnyhnes

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/Details&oldid=679707" എന്ന താളിൽനിന്ന് ശേഖരിച്ചത്