കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/ലോകത്തിന്റെ നന്മയ്ക്കായി ചെയ്യാൻ കൊച്ചു കൊച്ചു കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തിന്റെ നന്മയ്ക്കായി ചെയ്യാൻ കൊച്ചു കൊച്ചു കാര്യങ്ങൾ.....


ഭൂമിയെ ഒട്ടാകെ പിടിച്ചു കുലുക്കിയ ഒരു വലിയ മഹാമാരിയെ ആണ് ഇന്ന് ലോകം അതിജീവിക്കുന്നത്. ചൈനയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്ത ഒരു രോഗമാണ് കോവിഡ് 19 ( കൊറോണ )ജാഗ്രതകൊണ്ടുമാത്രം കോവിഡിനെ തുരത്താൻ പറ്റില്ല. ജാഗ്രതയോടൊപ്പം വെക്തിശുചിത്യവും, പരിസര ശുചിത്യവും, രോഗപ്രതിരോധശക്തിയും അത്യാവശ്യമാണ്. നിറവും മണവും രുചിയുമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഒരുകാരണവശാലും രോഗപ്രതിരോധ ശക്തി ലഭിക്കില്ല. മണവും, രുചിയുമെല്ലാം ഒരു ഭക്ഷണത്തിനു ആവശ്യമാണ്, ഒപ്പം നാം ഓരോത്തരും കഴിക്കുന്ന ഭക്ഷണത്തിൽ പോഷകഗുണങ്ങളും വിറ്റാമിനുകളും വേണം പരമാവധി കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി പഴങ്ങളും, പച്ചക്കറികളും, പാൽ, മുട്ട, മാംസം, മീൻ, പയറുവർഗങ്ങൾ എന്നിവ നിത്യജീവിതത്തിൽ ഉൾപ്പെടുത്തണം, ഒപ്പം ശുചിത്യവും അത്യാവശ്യമാണ്. രണ്ടുനേരം പല്ലുതേക്കണം, രണ്ടും നേരം കുളിക്കണം, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയാഗിച്ചു കഴുകി വ്യതിയാക്കണം ഇതെല്ലാം രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിന് കാരണമാകും. പരിസരശുചിത്യം എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാട് ശുചിത്യമുള്ളതാക്കുക എന്നതാണ്. ഇതിനു വേണ്ടി നാം ഓരോത്തർക്കും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ, ആഴ്ചയിൽ മൂന്ന് ദിവസം ഡെറ്റോൾ ഉപയോഗിച്ച് വീട് മുഴുവൻ തുടച്ചു വൃത്തിയാക്കണം, എല്ലാ ദിവസവും വീട് തൂത്തുവാരി വൃത്തിയാക്കണം, പരിസരത്തു വളരുന്ന ഉപയോഗശൂന്യമല്ലാത്ത പുല്ലുകളും, പാഴ്‌ച്ചെടികളും പറിച്ചു കളയുക, പ്ലാസ്റ്റിക് വസ്തുക്കൾ പറമ്പിലേക്ക് വലിച്ചെറിയാതെ ഇരിക്കുക. ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുമ്പോൾ ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യ്തു നമുക്ക് രോഗങ്ങളെ തുരത്താം. മറ്റൊരു കാര്യം നാം ഓരോത്തരും രോഗം വരാതെ നോക്കണം ചിരട്ടയിലും പാത്രങ്ങളിലും വെള്ളം കെട്ടിനിർത്താതെ സൂക്ഷിക്കുന്ന വഴി കൊതുകുകൾ നശിക്കുന്നത് വഴി കൊതുകുകടി മൂലം ഉണ്ടാക്കുന്ന രോഗങ്ങളെ നമുക്ക് തുരത്താം. തുറന്ന് വെച്ച ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുന്നത് ഈച്ചമൂലം ഉണ്ടാകുന്ന രോഗങ്ങളെ നമുക്ക് ഒഴിവാക്കാം. പിന്നെ ഇന്നത്തെ പ്രധാനമായും കാണപ്പെടുന്ന രോഗമാണ് വൈറസ്. പലതരത്തിലുള്ള വൈറസ് ആണ് ഇന്ന് പടർന്നു പിടിക്കുന്നത്. വൈറസ് ബാധ തടയുവാനായി നാം ഓരോത്തരും ചെയ്യേണ്ട കാര്യങ്ങൾ 1) വീടിനുള്ളിൽ തന്നെ ഇരിക്കുക 2)ആളുകൾ കൂടുന്ന സ്ഥലത്ത് പോകാതിരിക്കുക 3)ഇടക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക 4)ജോലിക്കോ, പുറത്തോ പോകുന്നവർ നിർബന്ധമായും മാസ്കും ഗ്ലൗസ് ധരിക്കുക 5)ചെറിയ പനി ഉണ്ടെങ്കിൽ പോലും വൈദ്യ സഹായം തേടുക 6)അനാവശ്യമായുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക 7)പുറത്തുപോകുന്നവർ സാനിറ്റൈസർ ഉപയോഗിക്കണം, പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകർ ഓരോ രോഗിയെ പരിചരിച്ചു കഴിയുമ്പോഴും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. 8)ആരോഗ്യ പ്രവർത്തകരും നിയമപാലകരും ഗ്ലൗസ്, മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ് 9)സംസ്ഥാന സർക്കാരിന്റെയും,ആരോഗ്യപ്രവർത്തകരുടെയും, പ്രധാനമന്ത്രിയുടെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ് 10)സാമൂഹിക അകലം പാലിക്കേണ്ടതാണ് ഇങ്ങനെയെല്ലാം ചെയ്താൽ വൈറസുകളെ നമുക്ക് അതിജീവിക്കാം, നാം ഓരോത്തരും ഒന്നിച്ചുനിന്നാൽ ശുചിത്യവും ആരോഗ്യമുള്ളതുമായ നവ ഭൂമി നമുക്ക് ഉണ്ടാക്കിയെടുക്കാം.

സന മിഥുൻ
4 ഇ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം