ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/Covid 19-വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - എന്ന വില്ലൻ

ചൈനയിൽ വുഹാനിൽ തികച്ചും ശാന്തമായ ഒരു ദിവസം .അവിടത്തെ മത്സ്യ മാർക്കറ്റിൽ ജനങ്ങൾ മത്സ്യം വാങ്ങുന്നതിലുള്ള തിരക്കിലായിരുന്നു .അവിടെവെച്ച് ചില വ്യക്തികൾക്ക് അസ്വാഭാവികമായ ശാരീരിക അസ്വസ്ഥത ആരംഭിക്കുന്നു. അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു. 2019 ഡിസംബർ 31, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചൈനയിലെ വുഹാനിൽ നിന്നും ഒരു പ്രത്യേക തരം രോഗം ജനങ്ങളിൽ പടർന്നു പിടിക്കുന്നതായി ഒരു റിപ്പോർട്ട് ലഭിക്കുന്നു. 7 ജനുവരി 2020-ന് ചൈനയിലെ വുഹാനിൽ പടർന്ന് വ്യാപിച്ച രോഗം കൊറോണ വൈറസിന്റെ ഒരു വകഭേദം ആണെന്ന് കണ്ടു പിടിക്കുന്നു. അപ്പോഴേക്കും അത് അടുത്ത പ്രദേശങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും സഞ്ചരിച്ചു കഴിഞ്ഞിരുന്നു .
ഒരു ചെറിയ തീപ്പൊരിക്ക് വലിയ വനത്തെ ഇല്ലാതാക്കാൻ കഴിയും എന്നതുപോലെ ഒരു ചെറിയ പ്രദേശത്ത് ആരംഭിച്ച അസുഖം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി അനവധി വ്യക്തികളുടെ ജീവൻ കവർന്ന് ഇന്ന് ലോകം മുഴുവൻ എത്തി നിൽക്കുന്നു. കോവിഡ് 19 എന്ന് ഇപ്പോൾ കേൾക്കുമ്പോൾ എല്ലാവരുടെയും ഉള്ളിൽ ഭയമാണ് ജനിക്കുന്നത്.
അങ്ങനെ 2020 ജനുവരി 30 ന് , നമ്മുടെ കൊച്ചു കേരളത്തിലും ആ വില്ലൻ വന്നിറങ്ങി. ആരോഗ്യ മേഖലയിലെ നായികാ നായകന്മാർ ചേർന്ന് ഈ വില്ലനെ വകവരുത്തി. എന്നാൽ വേദനയേറ്റ ഈ വില്ലൻ വീണ്ടും പൂർണ്ണ ആരോഗ്യത്തോടെ മറ്റൊരു വ്യക്തിയിലൂടെ കേരളത്തിലെ ആരോഗ്യമേഖലയെ കബളിപ്പിച്ച് കേരളത്തിൽ വിലസാൻ തുടങ്ങി.
ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ അന്വേഷണം മൂലം കോവിഡ് 19 എന്ന വില്ലനെ കണ്ടെത്തുകയും അവൻ ബന്ധം പുലർത്തിയ മറ്റു കോവിഡ് 19 വില്ലന്മാരുടെ സഞ്ചാര പഥം തയ്യാറാക്കി പുറത്തിറക്കുകയും ചെയ്തു, അങ്ങനെ വില്ലനു എതിരെ പ്രവർത്തിക്കുന്ന വ്യക്തികളെ കണ്ടെത്തി. അതോടെ, ആരോഗ്യവകുപ്പും സംസ്ഥാന കേന്ദ്ര തലത്തിലുള്ള നേതാക്കളും ഇടപെട്ട് മറ്റുള്ളവരിലേക്ക് കോവിഡ് 19 എന്ന വില്ലന്റെ മനുഷ്യരിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .
എനിക്ക് കോവിഡ് 19 വില്ലനുമായി യാതൊരു ബന്ധവുമില്ല എന്ന നിലപാടിൽ ചിലർ ലോക്ക് ഡൗൺ വകവയ്ക്കാതെ നിരത്തിലിറങ്ങി. മാതാപിതാക്കന്മാർ മക്കളുടെ നല്ലതിന് അവരെ തല്ലുന്നത് പോലെ നിയമപാലകർ അവരെ തല്ലിയും മറ്റും സ്വഭവനത്തിൽ ഇരുത്തി. അങ്ങനെ നാം ഇപ്പോൾ സ്വയം സംരക്ഷിക്കുന്നതിനും മറ്റുള്ളവരെ സംരക്ഷിക്കുന്നതുമായി നമ്മുടെ ഭവനങ്ങളിൽ ആയിരിക്കുന്നു . മനുഷ്യന്റെ കഴിവുകളും ഈ കാലത്ത് വികസിച്ചു. എങ്കിലും മനുഷ്യാ എന്തേ നിന്റെ കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു ചെറിയ അണു ആയ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കുന്നില്ല? ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്നാ ചിന്തകൾ വിട്ട് ആരെയും വകവെയ്ക്കാതെ, എന്തിന് താൻ വിശ്വസിക്കുന്ന ദൈവത്തെ പോലും വെല്ലുവിളിച്ച് ജീവിക്കുന്ന മനുഷ്യവർഗ്ഗത്തിന് കോവിഡ് 19 എന്ന വില്ലൻ ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ ജീവൻ സംരക്ഷിക്കാൻ ഈ വില്ലനിൽ നിന്നും നമ്മെ രക്ഷപ്പെടുത്താൻ വരുന്ന നായകന്റെ വരവിനായി നമുക്ക് കാത്തിരിക്കാം.
സന്തോഷത്തിന്റെ ദിവസങ്ങൾ അധികം അകലെയല്ല . അതുകൊണ്ടു തന്നെ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും നിർദ്ദേശിക്കുന്ന പ്രകാരം എല്ലാവരും മാസ്ക് ധരിക്കുകയും, കൈകൾ രണ്ടും വൃത്തിയായി കഴുകി സംരക്ഷിക്കുകയും, പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ് .

Break the Chain & Save the Life


ആൻ മേരി ഷിബു
9 ഇ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്,. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം