ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ

ലോക്ക് ഡൗൺ കാലഘട്ടം കോവിഡ് 19 എന്ന മഹാമാരിയെ ഭയന്നും ചിലർ പോലീസുകാരെ ഭയന്നും സ്വന്തം സുരക്ഷയ്ക്കായി പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്ന സമയം. കുറെ മനുഷ്യർ ഇതൊന്നും വകവെക്കാതെ പുറത്തു ചുറ്റി നടന്നു പോലീസുകാരുടെ തല്ലും വാങ്ങുന്നു . ഈ സമൂഹത്തെ കൊറോണ എന്ന വൈറസ്സിൽ നിന്നും രക്ഷിക്കാൻ കുറേപേർ . എന്നാൽ ഇവയൊന്നും കൂട്ടാക്കാതെ വേറെ ചിലർ. എല്ലാവരും ജോലിക്കൊന്നും പോകാതെ കുടുംബങ്ങളുമായി സന്തോഷത്തോടെ വീട്ടിൽ ഇരിക്കുമ്പോൾ, ജോലിയൊന്നും ഇല്ലാതെ വരുമാനം ഒന്നുമില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളും സമൂഹത്തിലുണ്ട്. അത്തരം ഒരു കുടുംബമാണ് രാജീവിന്റേത് .
ഭാര്യ രാധികയും രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻ രാജുവും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അയാളുടേത് . വരുമാനം ഇല്ലെങ്കിലും പരസ്പര സ്നേഹത്തോടുകൂടിയാണ് അവർ ജീവിച്ചിരുന്നത്. ജോലി നഷ്ടപ്പെട്ടെങ്കിലും രാജീവ് തന്റെ സുഹൃത്തുക്കളോടൊപ്പം ബസ്‌സ്റ്റോപ് ശുചിയാക്കാനുമൊക്കെയുള്ള ചെറിയ ചെറിയ ആരോഗ്യപ്രവർത്തനങ്ങളിൽ പങ്കുചേരുമായിരുന്നു .പക്ഷെ ആ നാട്ടിൽ ഒരാൾ കോവിഡ് ബാധിച്ചു മരിച്ചു അയാൾ രാജീവിന്റെ ഒരു പരിചയക്കാരനായിരുന്നു . അയാളുമായുള്ള സമ്പർക്കം വഴി രാജീവനും കോവിഡ് ബാധിച്ചു എന്നുള്ള വാർത്ത രാധയും രാജുവും കേൾക്കാ നിടയായി. രാജീവിന് ഇത് സഹിക്കാൻ കഴിഞ്ഞില്ല . രാജുവിന് ഈ ലോക്ക്ഡൗൺ കാലത്തു പോലും അച്ഛനെ അടുത്ത് കിട്ടാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ ആ വാർത്ത കൂടി കേട്ടപ്പോൾ അവൻ ആകെ തളർന്നുപോയി .രാജീവ് മിക്ക ദിവസവും കൂട്ടുകാരോടു കൂടിയാണ് ക്വാറന്റൈനിൽ താമസിച്ചിരുന്നത് .രാധിക മോനെ സമാധാനിപ്പിച്ചു " മോൻ പേടിക്കേണ്ട അച്ഛനൊന്നുമില്ല .കുറച്ചുനാൾ കഴിയുമ്പോൾ അച്ഛൻ തിരിച്ചു വരും കേട്ടോ . മോൻ ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി ", രാധിക ഇങ്ങനെയൊക്കെ രാജുവിനെ ആശ്വസിപ്പിച്ചെങ്കിലും രാധികയുടെ മനസ്സിൽ കുടുംബത്തിന്റെ അവസ്ഥയോർത്തു ഒരു ചെറിയ ആധിയുണ്ടായിരുന്നു . വന്നു വന്നു അവർ മുഴു പട്ടിണിയിലുമായി . പക്ഷെ പെട്ടന്നൊരു ദിവസം രാജീവന്റെ സുഹൃത്ത് ആന്റണിയും ഭാര്യ റോസിലിയും രാധികയ്ക്കും രാജുവിനും ഭക്ഷണവുമായി രാജീവന്റെ വീട്ടിൽ എത്തി. റോസിലിയും രാധികയും വർത്തമാനം പറഞ്ഞിരുന്നു .
രാജുവിന്റെ സങ്കടം മാറ്റുവാനായി ആൻറണി അവന്റെ അടുത്തിരുന്നു . അച്ഛനെക്കുറിച്ച് ഓർത്തപ്പോൾ രാജുവിന്റെ കണ്ണു നിറഞ്ഞു.
" അയ്യോ എന്തായിത് ? ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടില്ല .നീ നിന്റെ അച്ഛനെ ഓർത്തു വിഷമിക്കുകയല്ല , മറിച്ച് അഭിമാനിക്കുകയാണ് വേണ്ടത് . കുറെ പേര് ഈ രോഗം ബാധിച്ചവരെ രക്ഷിക്കാൻ ശ്രമിക്കുന്നു. അതിൽ പങ്കു കൊള്ളാൻ നിന്റെ അച്ഛനും മനസ്സു കാണിച്ചില്ലേ. അതോർത്ത് അഭിമാനിക്കുകയാണ് വേണ്ടത്. " ആൻറണി പറഞ്ഞു .
ഇതു കേട്ടപ്പോൾ രാജുവിന്റെ സങ്കടമൊക്കെ മാറി . അവൻ ആൻറണിയെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. ആൻറണിയും റോസിലിയും പോയതിനുശേഷം രാജു അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു. "ദൈവം എന്താ അമ്മേ ഇത്ര ക്രൂരത കാണിക്കുന്നത് ലക്ഷക്കണക്കിന് ആളുകൾ ഈ ലോകത്ത് രോഗം ബാധിച്ച് മരിക്കുന്നതും ദൈവം കാണുന്നില്ലേ"?
അപ്പോൾ രാധിക പറഞ്ഞു . " മോനേ എല്ലാ ദുരിതങ്ങൾക്ക് ഇടയിലും ഓരോ നൻമ ഉടലെടുക്കുന്നുണ്ട് . ഈ ലോക്ക്ഡൌൺ കാലം കൊണ്ട് ഈ പ്രകൃതിയിലെ അന്തരീക്ഷ മലിനീകരണം എല്ലാം കുറയും .അങ്ങനെ ഭാവി തലമുറ സുരക്ഷിതമാകും . പിന്നെ ഇപ്പോൾ തന്നെ മനുഷ്യർ തമ്മിലുള്ള പരസ്പര സഹകരണവും പരസ്പര ഐക്യവും മോൻ കാണുന്നില്ലേ ? എല്ലാം ദൈവത്തിന്റെ കളിയാണ് മോനെ. എല്ലാം നല്ലതിന് .ഇനി ആർക്കും ഒന്നും പറ്റാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം ".

അമ്മയുടെ വാക്കുകൾ കേട്ട് അവനു ആശ്വാസമായി .കുറച്ചു നാളുകൾ കഴിഞ്ഞു രാജീവ് അസുഖമെല്ലാം മാറി തിരിച്ചുവന്നു . രാജു ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു . അവനു സന്തോഷമായി . രാജീവിന് താമസിയതെ പുതിയൊരു ജോലി കിട്ടി. ലോക്ക് ഡൗൺ കഴിഞ്ഞാൽ ജോലിക്ക് പോകാം. പിറ്റേ ദിവസം രാജു അച്ഛനെയും വിളിച്ചുകൊണ്ട് ആരോഗ്യ പ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു . രാജീവിനെ അത് വളരെയേറെ സന്തോഷിപ്പിച്ചു.


പാർവ്വതി എസ്‌
10എഫ് ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്,. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ