ഉള്ളടക്കത്തിലേക്ക് പോവുക

ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2026-27/പ്രവേശനോത്സവം 2026

Schoolwiki സംരംഭത്തിൽ നിന്ന്

മതിലകം OLFGHS ൽ സഹവർത്തിത  വിദ്യാഭ്യാസ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു.

മതിലകം ഒ എൽ എഫ്  ജി എച്ച് എസിൽ  സഹവർത്തിത വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചു.ജൂൺ ഒന്നിന് നടന്ന പ്രവേശനോത്സവത്തിൽ വച്ച് മുൻ എംഎൽഎ ടൈസൺ മാസ്റ്റർ പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. ഈ ചരിത്രമുഹൂർത്തത്തിന്റെ ഓർമ്മകൾക്കായി കൈപ്പമംഗലം നിയോജകമണ്ഡലം എംഎൽഎ ശ്രീ വത്സരാജ്,മുൻ എംഎൽഎ ശ്രീ ഇ ടി ടൈസൺ മാസ്റ്ററും ഒന്നിച്ച് സ്കൂൾ അങ്കണത്തിൽ ഒരു മാവിൻ തൈ നട്ടു.

പിടിഎ പ്രസിഡന്റ് ശ്രീ ഷാഫി മതിലകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മതിലകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമതി സുന്ദർ ഉദ്ഘാടനം നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹസീന റഷീദ്,വാർഡ് മെമ്പർ ശ്രീമതി ലിസി വിൻസൺ,ഹെഡ്മിസ്സ്‌ട്രെസ്സ് സിസ്റ്റർ RENATA CSST,പി ടി എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപക പ്രതിനിധി ശ്രീമതി ഷൈജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.യോഗത്തിൽ സൈബർ സുരക്ഷാപ്രതിജ്ഞ ചൊല്ലുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീതവിരുന്ന് കുട്ടികളിൽ പുത്തൻ ഉണർവ് പകർന്നു. പ്രവേശനോത്സവത്തിൽ വെക്കേഷൻ കാലയളവിൽ ഉപകരണ സംഗീതം അഭ്യസിച്ചിരുന്നവരുടെ അരങ്ങേറ്റം സംഘടിപ്പിച്ചു.അധ്യാപക പ്രതിനിധി എലിസബത്ത് ലിംന നന്ദി പറഞ്ഞു.