ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025


2025-26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 ഓഗസ്റ്റ് 7-ന് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. ഇത്തവണ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.

ഓഗസ്റ്റ് 5-ന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പത്താം ക്ലാസ്സിലെ നാല് ഡിവിഷനുകളിൽ നിന്ന് സ്കൂൾ ലീഡർ സ്ഥാനത്തേക്കും, ഒമ്പതാം ക്ലാസ്സിലെ നാല് ഡിവിഷനുകളിൽ നിന്ന് ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കും വിദ്യാർത്ഥികൾ മത്സരിച്ചു.

വോട്ടെടുപ്പ് ദിവസം, 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു. വൈകുന്നേരം മൂന്നുമണിയോടെ സ്കൂൾ പിടിഎ പ്രസിഡന്റ്‌ ഫലം പ്രഖ്യാപിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ, 10 B ക്ലാസ്സിലെ കെ.എ. ഫിദ അഫ്രിൻ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് 9 C ക്ലാസ്സിലെ ഇഫാ ഫാത്തിമ കെ.എ. വിജയിച്ചു.

വിജയികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ റെനേറ്റ സി.എസ്.എസ്.ടി. സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികളുടെ ആഘോഷ പരിപാടികൾ നടന്നു. വൈകീട്ട് 3:40-ഓടെ പരിപാടികൾ സമാപിച്ചു.