ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ ബഷീർ ദിനം 2025

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീർ ദിനം

മതിലകം ഒ എൽ എഫ് ജി എച്ച് എസ്സിൽ 4/7/25 ന് ബഷീർ ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സി. റെനാറ്റ സി എസ് എസ് ടി അധ്യക്ഷയായ ചടങ്ങിൽ കുമാരി അമിത്രഗാഥ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ, ചിത്രരചന പ്രദർശനം, മതിലുകൾ എന്ന കൃതിയുടെ രംഗാവിഷ്കാരം എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്തു.ശ്രവണ ചക്ഷുത്വം പ്രദാനം ചെയ്യുന്ന " മതിലുകൾ" പരിചയപ്പെടാൻ ഇതിലൂടെ കുട്ടികൾക്ക് അവസരം ലഭിച്ചു. വ്യത്യസ്തമായ ഭാഷ കൊണ്ടും ശൈലി കൊണ്ടും മലയാളഭാഷയ്ക്ക് മറക്കാനാവാത്ത സംഭാവന നൽകിയ ബ ഷീർ കൃതികളും കഥാപാത്രങ്ങളും അനായാസം വിദ്യാർത്ഥികളിൽ എത്തിക്കാൻ കഥാപാത്ര പരിചയത്തിന് സാധിച്ചു. ഒറ്റക്കണ്ണൻ പോക്കർ, പാത്തുമ്മ, സൈനബ, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ തുടങ്ങി നിരവധി കഥാപാത്രങ്ങളുടെ രൂപഭാവസവിശേഷതകൾ കുട്ടികൾ സ്വായത്തമാക്കി.