ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ പരിസ്ഥിതിദിനം2025
ജൂൺ 5 പരിസ്ഥിതി ദിനം
പുതിയ അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് റവ സി ഡെന്ന Csst സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ സിസ്റ്റർ റെനാറ്റ Csst, സ്കൂൾ ലീഡർ കുമാരി അനൂദിനു വൃക്ഷത്തൈ കൈമാറിക്കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ മുഖ്യാതിഥിയായിരുന്ന, പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ ശ്രീ ബാബുരാജ് ടി വി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുന്നതോടൊപ്പം ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്നിവയെ പറ്റി ക്ലാസ് നയിക്കുകയുണ്ടായി.
കുമാരി വിഎസ് നിവേദിത പരിസ്ഥിതി ദിന സന്ദേശം നൽകി. മൻഹ ഹാഷിം ആലപിച്ച പരിസ്ഥിതി ദിന ഗാനവും, യുപി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച പരിസ്ഥിതി ദിന നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികളെ ല്ലാവരും ഒരുമിച്ച് നിന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. കുമാരി റോസ് ബെൽ മരിയ പി എ ചടങ്ങിൽ നന്ദി അർപ്പിച്ചു.
അന്നേദിനം ഉച്ചയ്ക്ക് ശേഷം കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ , അഗ്രികൾച്ചർ അസിസ്റ്റന്റ് ശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമ്മാണം ചിത്രരചന എന്ന മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ആവേശത്തോടെ എല്ലാ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുത്തു.

