ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ അന്താരാഷ്ട്രയോഗദിനം 2025
യോഗ ദിനം
സമൂഹത്തിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികളും ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്നഈ ആധുനിക കാലഘട്ടത്തിൽ യോഗ പരിശീലനം നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ ഇന്റർനാഷണൽ യോഗ ഇൻസ്ട്രക്ടർ ശ്രീമതി ജയലക്ഷ്മിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൈൻഡ് പവർ, കോൺസെൻട്രേഷൻ എന്നിവ വർദ്ധിപ്പിക്കാനുള്ള പ്രത്യേക യോഗ പരിശീലനവും, നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും വിശദമായ ക്ലാസും സംഘടിപ്പിച്ചു. 80 ഓളം കുട്ടികൾ ഈ ക്ലാസ്സിൽ സജീവമായി പങ്കുചേർന്നു.
