ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സുസ്മിതം
സുസ്മിതം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേക പരിഗണന നൽകുന്ന പരിപാടിയാണ് സുസ്മിതം. ക്ലാസ്സിൽ നിന്നും പ്രീ ടെസ്റ്റ് നടത്തി നിരന്തരമായ വിലയിരുത്തളിലൂടെ ഓരോ ക്ലാസിൽ നിന്നും മലയാളം ഇംഗ്ലീഷ് ഗണിതം ഹിന്ദി എന്നി വിഷയങ്ങളിൽ എഴുതാനും വായിക്കാനും സാധിക്കാത്ത വിദ്യാർത്ഥികളെ പ്രധാനമായും മുന്നിൽകണ്ട് നടത്തുന്ന ഒരു തനതു പരിപാടിയാണ് സുസ്മിതം കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിൽ സാക്ഷരം എന്ന പേരിലും ഈ വർഷം മുതൽ സുസ്മിതം എന്ന പേരിലും ഈ പരിപാടി മുന്നോട്ടു കൊണ്ടുപോകുന്നു.
ഇതിനായി പ്രത്യേക അധ്യാപകരെ നിക്ഷിത പീരിയഡ് നൽകി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ അധ്യാപകർ പഠനം ആനന്ദകരമാക്കാൻ വിവിധ മുകൾ ഉപയോഗിച്ചും മറ്റും ക്ലാസുകൾ എടുക്കുന്നു.
പ്രത്യേകമായ എളുപ്പം പഠിക്കാം മലയാളം എന്ന പുസ്തകം മോഡ്യൂൾ ആയിട്ടാണ് മലയാള പഠനത്തിന് ഉപയോഗിക്കുന്നത് ഇത് സ്കൂളിലെ പ്രധാന അധ്യാപകൻ രചിച്ച പുസ്തകമാണ്.
പ്രത്യേക കാലയളുകളിൽ കൃത്യമായ വിലയിരുത്തൽ നടത്തി പുരോഗമനം നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക അസംബ്ലി യിലൂടെ ആദരം നൽകുകയും പ്രമോഷൻ നൽകുകയും ചെയ്യുന്നു.