ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഉച്ചഭക്ഷണം
ഉച്ചഭക്ഷണം
സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് 2 പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാർ,തോരൻ, ബീറ്റ്റൂട്ട് ചമ്മന്തി,പാൽ(തിങ്കൾ), ചിക്കൻ കറി, സാലഡ് (ചൊവ്വ), മമ്പയർ മത്തൻ, ക്യാബേജ്,പാൽ (ബുധൻ), പരിപ്പ് കുമ്പളം, പൈനാപ്പിൾ പച്ചടി/മെഴുക്കുപുരട്ടി, ചമ്മന്തി,മുട്ട (വ്യാഴം), സാമ്പാർ, കൂട്ട്കറി /കടല, സാലഡ്(വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിൻറെ തെക്ക് ഭാഗത്താണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. ഭക്ഷണം കൊണ്ടുപോകുന്നത് പ്രത്യേകം സജ്ജീകരിച്ച ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.