ഒ.എ.യു.പി.എസ്. പൂപ്പലം വലമ്പൂർ/അക്ഷരവൃക്ഷം/പഴയ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പഴയ കാലം


മനു അവന്റെ പ്രിയപ്പെട്ട ചെടിക്കൂട്ടുകാർക്ക് വെള്ളം നൽകുകയായിരുന്നു. എന്ത് സന്തോഷമാണെന്നോ ചെടികൾക്ക് മനു അടുത്തു ചെല്ലുമ്പോൾ. അവൻ ഒഴിച്ച് കൊടുക്കുന്ന വെള്ളം അവർക്ക് മധുരമൂറുന്നതാണ്. മനു എത്തുമ്പോൾ തന്നെ അവർ ഉണർന്നുതുടങ്ങും. മനുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരാണവർ.
വെള്ളമൊഴിച്ചു കൊടുക്കുമ്പോൾ അവരോടു സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് അച്ഛന്റെ ശബ്ദം കേട്ടത്.
മനൂ....
എന്താ അച്ഛാ?
മനു അച്ഛന്റെ അരികിൽ ഓടിയെത്തി.
മനൂ, ഞങ്ങൾ പുറത്ത് പോവുകയാണ്. നീയും വരൂ.
ഞാനില്ല അച്ഛാ, നിങ്ങൾ പോയി വരൂ. ഞാൻ അപ്പൂപന് കൂട്ടിരിക്കാം. അല്ലെങ്കിൽ അപ്പൂപൻ ഇവിടെ തനിച്ചാവില്ലേ?
എല്ലാവരും തലകുനിച്ചു. മനുവിന് അപ്പൂപ്പൻ എന്നാൽ ജീവനാണ്. അപ്പൂപ്പന്റെ ഒപ്പമാണ് മനു ഉറങ്ങുന്നതും കളിക്കുന്നതുമൊക്കെ. എന്തൊരിഷ്ടമാണെന്നോ അവനെ അപ്പൂപ്പന്.
ശരി, നീ വരുന്നില്ലെങ്കിൽ വേണ്ട.ഞങ്ങൾ വരുമ്പോൾ എന്താണ് നിനക്ക് കൊണ്ട് വരേണ്ടത്?
ഒന്നും വേണ്ട അച്ഛാ, നിങ്ങൾ വേഗം വന്നാൽ മതി.
ഓക്കേ, ഞങ്ങൾ വേഗം വരാം. വരുമ്പോൾ നിനക്കും അപ്പൂപ്പനും ഡയറിമിൽക്ക് കൊണ്ട് വരാം.എന്താ സന്തോഷമായില്ലേ?
വേണ്ട അച്ഛാ, ഡയറി മിൽക്ക് പ്ലാസ്റ്റിക് കവറിൽ അല്ലേ? അത് വേണ്ട.
അതെന്താ?
ടീച്ചർ പറഞ്ഞിട്ടുണ്ട്, പ്ലാസ്റ്റിക് ഭൂമിയെ നശിപ്പിക്കുമെന്ന്. മാത്രമല്ല അതിൽ ശരീരത്തിന് ദോഷകരമായ പലതുമുണ്ട്. ഞങ്ങൾക്ക് നല്ല പഴങ്ങൾ കൊണ്ട് വരൂ. അതും വിഷം ഇല്ലാത്തത് മതിയേ...
ശരി മോനേ എന്ന് പറഞ്ഞ് അമ്മ മനുവിന്റെ തലയിൽ കൈവച്ചു. എന്നിട്ട് കാറിൽ കയറി. അച്ഛനാണ് ഡ്രൈവർ. അമ്മ മുൻ സീറ്റിൽ. സാരിയും ബ്ലൗസുമൊക്കെ ധരിച്ച അമ്മയെ കാണാൻ നല്ല ഭംഗിയാ. അവർക്കൊപ്പം ചേച്ചിയുമുണ്ട്. പോകുമ്പോൾ അവൾ മനുവിനെ നോക്കി ഒന്ന് ചിരിച്ചു. അവൾ വലിയ സന്തോഷത്തിലാണെ. അവൾക്ക് പുതിയ ഡ്രസ്സ് എടുക്കാനാ പോണത്.
കാർ സ്റ്റാർട്ട് ചെയ്തപ്പോൾ മനു അടുത്ത് ചെന്നു. അച്ഛാ എല്ലാവരും സീറ്റ് ബെൽറ്റ്‌ ഇടണേ.
ശരി മോനേ....
അവർ റ്റാറ്റാ നൽകി വണ്ടി മുൻപോട്ടു എടുത്തു.
കാഴ്ച്ചയിൽ നിന്ന് മാറുന്നത് വരെ മനു അവരെ നോക്കി നിന്നു. പിന്നെ അപ്പൂപ്പന്റെ അടുത്തേക്ക് ഓടിച്ചെന്നു മനു.
അപ്പൂപ്പാ നമുക്ക് പുറത്ത് നടക്കാൻ പോയാലോ. നല്ല രസമായിരിക്കും.
അച്ഛൻ വഴക്ക് പറയില്ലേ മനൂ?
ഹേയ്, ഇല്ല അപ്പൂപ്പാ. അച്ഛനോട് ഞാൻ പറയാം.
അവർ പുറത്ത് ഇറങ്ങി. ഒതുക്കിറങ്ങി. മനുവിന്റെ വീടിന്റെ മുൻ വശം പരന്നുകിടക്കുന്ന തോട്ടം കാണാൻ നല്ല ഭംഗിയാണ്. നല്ല കാറ്റും. അപ്പൂപ്പന് ശരിക്കും സന്തോഷം ഉണ്ട്.

കരിമ്പുഴ ഗ്രാമമാണ് മനുവിന്റെ ഗ്രാമം. നല്ല നാട്. മനുവിനെ എല്ലാവർക്കും വലിയ ഇഷ്ടം ആണ്. വീട്ടുകാർക്കും അയൽവാസികൾക്കും ഒക്കെ. കാരണം അത്ര നല്ല കുട്ടിയാണ് അവൻ. സ്‌കൂളിലെ അധ്യാപകർക്കും മനുവിനെ വലിയ കാര്യമാണ്.

അപ്പൂപ്പൻ കാണുന്ന സ്ഥലങ്ങളെ കുറിച്ചൊക്കെ പറയുന്നുണ്ട്. മനു നല്ല രസത്തിൽ കേൾക്കുന്നുമുണ്ട്.
മോനേ ഈ സ്ഥലം എല്ലാം മുൻപ് പാടം ആയിരുന്നു. നെല്ലും വാഴയും കപ്പയും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം പോയി
അപ്പൂപ്പൻ കരയാണോ?
ഹേയ് അല്ല മനൂ. ഓർക്കുമ്പോൾ ഒരു സങ്കടം. പ്രക്യാതിയെ ആളുകൾ മറന്നു. അപ്പോൾ അസുഖം കൂടി. പുതിയ പുതിയ രോഗങ്ങൾ വന്നു. മണ്ണിനെ സ്നേഹിക്കണം.
മനുവിന് അപ്പൂപ്പൻ എന്ത് പറയുന്നതും ഇഷ്ടം ആണ്. അവൻ നന്നായി ശ്രദ്ദിക്കുകയാണ്.

അല്പം ദൂരെ മരങ്ങൾ മുറിക്കുന്നുണ്ട്. ഓരോ മരങ്ങളും മറിഞ്ഞു വീഴുന്നു. വലിയൊരു ഹോട്ടൽ വരുന്നു അവിടെ.
ഈ മരങ്ങൾ മുഴുവൻ മുറിച്ചാൽ മനുഷ്യൻ എങ്ങനെ ജീവിക്കും മനു?
മരങ്ങളെ സ്നേഹിക്കണം. പരിസ്ഥിതിയെ കാക്കണം.
ശരി അപ്പൂപ്പാ, നമുക്ക് പോകാം
ശരി
അവർ എഴുന്നേറ്റു നടന്നു. മനുവിന്റെ കൈയ്യിൽ പിടിച്ച് അപ്പൂപ്പൻ നടക്കുകയാണ്. വീട്ടിലേക്ക്. ഇനിയും നടക്കണം. കുറേ ദൂരം......

 

ലിയാന . എൻ
5 സി ഓർഫനേജ് എ.യ‍ു.പി. സ്‍ക‍ൂൾ പ‍ൂപ്പലം - വലംമ്പ‍ൂർ
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ