ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പൊട്ടിക്കാം ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
പൊട്ടിക്കാം ചങ്ങല

മാരി വന്നു മാരി വന്നു
കൊറോണയെന്നൊരു മാരിവന്നു
ചൈനയിൽ നിന്നെത്തിയതാ
കപ്പലുണ്ട് തോക്കുമുണ്ട്
ബോംബുമുള്ളൊരോ രാജ്യങ്ങൾ
കോവിഡെന്ന മാരിക്ക്
മുട്ടുകുത്തി നമിക്കുന്നു....
സൂര്യനിലേക്കോ ചന്ദ്രനിലേക്കോ
ചൊവ്വയിലേക്കോ ചേക്കേറാൻ
വെമ്പിടുന്ന മനുഷ്യാ നീ
കൂട്ടിലകപ്പെട്ടുവോ..
ശാസ്‍ത്രം തോറ്റു
മനുഷ്യൻ തോറ്റു
കോവിഡെന്നൊരു മാരിയിൽ
കേവലമൊരു മാസ്കിനായിതാ
കേണിടുന്നു മനുഷ്യൻ...
ഗൃഹസ്ഥരായ് ഇരുന്നു നമുക്കീ
വൈറസ് ചങ്ങല പൊട്ടിക്കാം
തിരിച്ചു പിടിക്കാം മനുഷ്യജീവൻ
പൊട്ടിച്ചീടാം ചങ്ങല
 

ഷേബാ ലാൽ
10 ബി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത