ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ഫലവൃക്ഷത്തൈ നട്ടു

ഫലവൃക്ഷത്തൈ നട്ടു

പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്‍കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‍തു. സ്‍കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ,

ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, കെ.സുബൈർ മാസ്റ്റർ , പി ഹബീബ് മാസ്റ്റർ, വി.പി അബ്ദുൽ ബഷീർ, ഉസ്‍മാൻ എന്നിവർക്കൊപ്പം ഹരിതസേനാംഗങ്ങളും പങ്കെടുത്തു.



ഞാറ്റു പാട്ടിന്റെ താളത്തിൽ ഞാറു നട്ടു വിദ്യാർത്ഥികൾ :10-01-2024

KRISHI -NJARUNADAL -HARITHA SENA
KRISHI -NJARUNADAL -HARITHA SENA 4

കൃഷി ഒരു സംസ്കാരമാണ് എന്ന ബോധ്യത്തിലേക്കു വിദ്യാർത്ഥികളെ നയിക്കുക എന്ന ലക്ഷ്യത്തോടെപ്രകൃതിയെ അറിഞ്ഞു കൃഷി എന്ന വിഷയത്തിൽ ഞാറു നടൽ നടത്തി തിരുരങ്ങാടി ohss വിദ്യാർത്ഥികൾ .

വിദ്യാർത്ഥികളിൽ കാർഷികവബോധം ഉണ്ടാക്കുന്നതിനും പാരിസ്ഥിതിക ബോധത്തിലൂന്നിയ ഹരിത ചിന്തകളുണർത്തുന്നതിനും വേണ്ടി ദേശീയ ഹരിത സേന ,ഭാരത് സ്കൗട്ട് &ഗൈഡ്സ് OHSS യൂണിറ്റുകൾവിത്തിനൊപ്പം വിളക്കൊപ്പം എന്ന ശീർഷകത്തിൽ കൊടിഞ്ഞി_വെഞ്ചാലി പാടത്ത് ഞാറ് നടൽ നടത്തിയത് സ്കൂൾ മാനേജർ എംകെ ബാവ സാഹിബ് നിർവഹിച്ചു. ഒ.ഷൗക്കത്തലിമാസ്റ്റർ (പ്രിൻസിപ്പൾ),ടി.അബ്ദുൽ റഷീദ്മാസ്റ്റർ (ഹെഡ്മാസ്റ്റർ)

KRISHI -NJARUNADAL -HARITHA SENA 1
KRISHI -NJARUNADAL -HARITHA SENA 2

എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, പി മുഹമ്മദ് മാസ്റ്റർ ,യുവ കർഷകൻ സലാം ,സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ ,നസീർബാബു മാസ്റ്റർ ,ജമീല ടീച്ചർ ,റംല ബീഗം  ടീച്ചർ ,പി ജൗഹറ ടീച്ചർ ശംസുദ്ധീൻ മാസ്റ്റർ കാനഞ്ചേരി ,പി അബ്ദുസ്സമദ് മാസ്റ്റർ ഫഹദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു . ശേഷം ഹരിതസേന വിദ്യാർത്ഥികൾക്കായി നടത്തിയ തിമാറ്റിക് ക്യാംപയിന്റെ ഭാഗമായുള്ള ഹരിതം പ്രകൃതി പഠന ക്യാമ്പ്  കൊടിഞ്ഞി പാലാ പാർക്കിൽ നടന്നു .സലാം (യുവകർഷകൻ)-നാട്ടു കൃഷിപാഠവും,സുശീൽ കുമാർ വള്ളിക്കുന്ന്-നാടൻപാട്ടിന്റെ ശീലും ക്യാമ്പിൽ പരിചയപ്പെടുത്തി . യൂ .ഷാനവാസ് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. .

KRISHI -NJARUNADAL -HARITHA SENA 5
KRISHI -HARITHA SENA &SCOUT AND GUIDE