ഒരു പള്ളികൂടത്തിൻറെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ൽ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.ഒരു താൽകാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആർംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.പി.വെലായുധൻ കുട്ടി മാസ്റ്ററായിരുന്നു.

1967-ൽ ജനുവരിയിൽ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകൾ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തിൽ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.

  • 1969 ഏപ്രിൽ 9 ന്‌ സ്കൂളിൻറെ പ്രഥമ വാർഷികം നടത്തി.
  • 1971-72 ൽ സബ് ജില്ലയിൽ കലാ മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
  • 1976-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.

  • 1978 ൽ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
  • 1983 ൽ അദ്ദേഹം AEO ആയി പോയപ്പോൾ സീനിയർ അദ്ധ്യാപകൻ പി.വി. ഇബ്രാഹിം മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്തു.
  • 1991 ൽ ഇരുപതഞ്ചാം വാർഷികം ആഘോഷിച്ചു.

2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.

2005-2006 കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയിൽ സംസ്ഥാനതലത്തിൽ നിജിൽ.കെ എന്ന വിദ്യാർഥി നാലാം റാങ്കും കരസ്ഥമാക്കി.|


"https://schoolwiki.in/index.php?title=ഒരു_പള്ളികൂടത്തിൻറെ_കഥ&oldid=394429" എന്ന താളിൽനിന്ന് ശേഖരിച്ചത്