ഒക്ടോബർ 6 : ജനജാഗ്രതാ സദസ്സ്
ലഹരിമുക്ത കേരളം ലഹരി വിരുദ്ധകാമ്പയിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ജനജാഗ്രതാസദസ്സ് സംഘടിപ്പിച്ചു .പി .ടി .എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .ജെ .എച്ച് .ഐ. പി .ടി മോഹനൻ പണിക്കർ ക്ലാസ്സ് നടത്തി . ലഹരി ഉൽപ്പന്നങ്ങൾ ,ഇവയുടെ ഉപയോഗം അതുമൂലം പിടിപെടുന്ന രോഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് രക്ഷിതാക്കൾക്ക് ലഭിച്ചു .കൂടാതെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടികൾ തുടർച്ചയായി വരുന്ന അവധി കാരണം ഒക്ടോബർ 6 ന് നടത്തി .