ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര/അക്ഷരവൃക്ഷം/കേരള മോഡൽ
കേരള മോഡൽ
നാം ഇന്ന് ഒരു ഭീതീജനകമായ അന്തരീക്ഷത്തിലാണല്ലോ ജീവിക്കുന്നത് .ഇതിനെല്ലാം കാരണം കോവിഡ് 19 എന്ന മഹാമാരിയാണ് .ഇതിനെ പകർത്തുന്നത് കൊറോണ എന്ന ഒരു ചെറിയ വൈറസും .ചൈനയിലെ വുഹാനിൽ ജന്മമെടുത്ത ഈ നരഭോജി പല വികസിത രാജ്യങ്ങളെയും കൈപ്പിടിയിൽ ഒതുക്കി .അതിന്റെ സംഹാരതാണ്ഡവത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞു .എന്തു ചെയ്യണമെന്നറിയാതെ ലോകം വിറങ്ങലിച്ചു നിൽക്കുന്നു.മനുഷ്യർ വീടിനുള്ളിൽ തടവറയിലായി .പരസ്പരം കാണാനോ മിണ്ടാനോ കഴിയുന്നില്ല .വികസിത രാജ്യങ്ങൾ പോലും ഈ അണുവിനു മുൻപിൽ മുട്ടുമടക്കി . എന്നാൽ എന്റെ കൊച്ചു കേരളം എല്ലാവർക്കും മാതൃകയായി മുന്നേറുന്നു .വളരെയേറെ സൂക്ഷ്മതയോടും ജാഗ്രതയോടും കൂടിയാണ് നാം ഓരോ ചുവടും മുന്നോട്ട് വെക്കുന്നത് .ഇതിനായി ബഹു :മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നമ്മോടൊപ്പമുണ്ട് .സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന ഡോക്ടർമാരും ,നന്മയുടെ മാലാഖാമാരായ നഴ്സുമാരും ,ജനങ്ങളുടെ സുരക്ഷക്കായി അശ്രാന്ത പരിശ്രമം നടത്തുന്ന പോലീസുകാരും മറ്റ് ആരോഗ്യപ്രവർത്തകരും ഇതിനായി ഭരണാധികാരികളെ സഹായിക്കുന്നു . ഈ കാലയളവിൽ ദാരിദ്ര്യത്തിന്റെ കയ്പുനീർ പലർക്കും അനുഭവിക്കേണ്ടിവന്നു .അതിനെ മറികടക്കാൻ സർക്കാർ പുതിയ നിർദ്ദേശങ്ങളുമായി മുന്നോട്ട് വന്നു ."വിശക്കുന്നവന് അന്നം "എന്ന ലക്ഷ്യബോധത്തോടുകൂടി പൊതുവിതരണ കേന്ദ്രങ്ങൾ പോലെയുള്ള സർക്കാർ മേഖലകളിലൂടെ ഭക്ഷ്യധാന്യ കിറ്റുകൾ ഓരോ വാതിൽ പടിയിലും എത്തിക്കാനുള്ള നടപടിയുണ്ടായി. എല്ലാവരും അത് നെഞ്ചോടു ചേർത്തുപിടിച്ചു . ദിനംപ്രതി പുതിയ ബോധവൽകരണ പരിപാടികളുമായി കേരളത്തെ മുന്നോട്ട് നയിക്കുന്ന ഭരണാധികാരികൾക്കും ആരോഗ്യപ്രവർത്തകർക്കും കാവൽ ഭടന്മാർക്കും മറ്റ് സുരക്ഷാ ക്രമീകരണങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കുമാകട്ടെ ഒരു 'ബിഗ് സല്യൂട്ട് '
സാങ്കേതിക പരിശോധന - mtjose തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം