പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
ഇതാ പുതിയൊരു അവതാരം
കൊറോണയെന്ന പേരുള്ള
വൈറസെന്നൊരു അവതാരം
നമ്മുടെ നാടിൻ പ്രതീക്ഷയെല്ലാം
തകർത്തെറിഞ്ഞു അവതാരം
പുറത്തിറങ്ങാനാവാതെ
മുഷിഞ്ഞു പോയി നാമെല്ലാം
പരീക്ഷയില്ല വിനോദമില്ല
കളിചിരിയില്ല നമ്മൾക്ക്
നല്ലൊരു നാളുകൾ കണി കാണാൻ
കാത്തിരിക്കാം നമ്മൾക്ക്