ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം', നമ്മുടെ ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന കാര്യം. നാം കുളിച്ചൊരുങ്ങി മറ്റുള്ളവർക്കു മുന്നിൽ നിൽക്കുമ്പോൾ അത് നമുക്ക് തന്നെ ഒരു ആത്മാഭിമാനം തരുന്ന ഒന്നാണ്. പക്ഷേ,അതു മാത്രമാണോ ശുചിത്വം? നിസ്സംശയം പറയാം അല്ല. വ്യക്തി ശുചിത്വം പാലിക്കുക എന്നതുകൊണ്ടുമാത്രം നാം ശുചിയാവണമെന്നില്ല. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ്

പരിസരശുചിത്വവും. നമ്മളെ പോലെ നമ്മുടെ ചുറ്റുപാടിലും ശുചിത്വ പൂർണമായി കൊണ്ടു നടന്നാലേ നമ്മുടെ ശുചിത്വം പൂർണമാകൂ. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരേ ത്രാസിലെ രണ്ടളവുകൾ ആണ്. രണ്ടും തുല്യം അല്ലെങ്കിൽ ശുചിത്വത്തിന് അർത്ഥമില്ല. നാം പാലിക്കുന്ന വ്യക്തിശുചിത്വം പോലെതന്നെ സുപ്രധാനമാണ് പരിസര ശുചിത്വവും. അത് നാം പാലിക്കുകയും വേണം രോഗമുക്തിക്കായി വ്യക്തിശുചിത്വം പാലിക്കുന്നതിൽ അർത്ഥമില്ല. പരിസരശുചിത്വം കൂടി ഉണ്ടെങ്കിൽ മാത്രമേ പൂർണമായ അർത്ഥത്തിൽ രോഗമുക്തി സാധ്യമാകൂ. അതുകൊണ്ട് വ്യക്തിശുചിത്വം പരിസര ശുചിത്വം.

നയൻ സവേരി കെ പി
8 സി ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം