ഉള്ളടക്കത്തിലേക്ക് പോവുക

ഐപ് മെമ്മോറ്യൽ എച്ച്.എസ്സ്. കലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
        എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂരിഭാഗവും കർഷകരും തൊഴിലാളികളും അതിജീവിക്കുന്ന  പഞ്ചായത്താണ് കല്ലൂർക്കാട്.ഗതാഗത- വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് പഞ്ചായത്തിലെ കലൂർ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും അറിവിന്റെ വെളിച്ചം പകർത്താൻ ഉദയം കൊണ്ട വിദ്യാലയമാണ് ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ. സാധാരണക്കാരായ ആയിരങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ അക്ഷര വെളിച്ചം പകർന്നു സാമൂഹികവും സാംസ്ക്കാരികവുമായ മുന്നേറ്റം നടത്താൻ വിദ്യാലയത്തിനായി. കലൂർ സ്വദേശിയായ കൊച്ചുകുടി ഐപ്പ് വർഗീസ് തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ്‌ ഈ സ്കൂൾ.വെങ്ങലൂർ - ഉന്നുകൽ സംസ്ഥാന പാതയുടെ ഓരത്ത് തലയുയർത്തി നിൽക്കുന്ന വിദ്യാലയം നിരവധി കലാ- കായിക പ്രതിഭകളെ ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.പ്രവർത്തനകാലം 75മത് വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ 

നിരവധി നേട്ടങ്ങളുടെ തിളക്കം സ്കൂളിനുണ്ട്. കാലഘട്ടത്തിന് അനുസരിച്ച് വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പ്രക്രിയകൾ നിർവ്വഹിക്കാൻ വിദ്യാലയത്തിന് കഴിയുമെന്നതിൽ സംശയമില്ല.