ഏ.വി.എച്ച്.എസ് പൊന്നാനി/Recognition
അംഗീകാരങ്ങളുടെ നേർക്കാഴ്ച
അംഗീകാരം മാധ്യമങ്ങളീലൂടെ ഉയർത്തിക്കാട്ടാതെ വിനയപൂർവ്വം ഇത് സ്വീകരിക്കുന്ന പതിവാണ് ഈ സ്ക്കൂൾ എക്കാലത്തും പിന്തുടർന്ന് പോന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ പലതും പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കലാസംസ്ക്കാരിക, കായിക, വിദ്യാഭ്യാസരംഗത്ത് വർഷങ്ങളായി മികവ് പുലർത്തിവരുന്ന ഒരു സ്ഥാപനമാണ് ഇത്. കാര്യ പ്രസക്തമായ ചിലതു മാത്രം ഇവിടെ സൂചിപ്പിക്കട്ടെ.
എക്കാലത്തും എസ്.എസ് എൽ. സി. റിസൾട്ട് ഒരേ പോലെ നിലനിർത്തുന്ന ഒരേയൊരു സ്ക്കൂൾ ആണ് ഏ.വി. എന്നാൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരുടെ എണ്ണം വർദ്ധിക്കുന്ന സവിശേഷതയും ഈ വിദ്യാലയത്തിനുണ്ട്. അതു കൊണ്ട് തന്നെ പൊന്നാനിയിലെ സമീപ വിദ്യാലയങ്ങളിലൊക്കെ പ്ലസ്.വൺ ക്ലാസ്സുകളിൽ ഉയർന്ന നിലവാരത്തിൽ ശോഭിക്കുന്നതും ഇവർ തന്നെ. എല്ലാ കാലത്തും കലാമേളയിലും സംസ്കൃത മേളയിലും വിദ്യാരംഗത്തിലും ഉയർന്ന വിജയം ( ഒന്നോ, രണ്ടോ സ്ഥാനങ്ങളിൽ) എത്തുന്നതും നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഇത് പൂർണ്ണമായും വിദ്യാർത്ഥികളുടെ കഴിവാണ്. കാരണം പുറത്തു നിന്നുള്ള യാതൊരു സഹായവുമില്ലാതെയാണ് വിദ്യാർത്ഥികൾ ഇതിന് തയ്യാറാവുന്നത്. അതു കൊണ്ട് ഇത് പൂർണ്ണമായും കുട്ടികളുടെ മേളയാണ്. കായിക മേളയിലും ഈ വിദ്യാലയം തനതു രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. എല്ലാ വിഷയങ്ങളുടെയും ക്ലബ് പ്രവർത്തനങ്ങൾ കൃത്യമായ ചിട്ടയോടെ നടത്തി മുന്നോട്ട് പോകുന്ന ഈ വിദ്യാലയം എല്ലാവർക്കും ഒരു മാതൃകയാണെന്ന് പറയാം.
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന വിജയം ലഭിക്കാൻ വിജയഭേരി കമ്മിറ്റി എല്ലാ വർഷവും ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഏകദേശം 600 നടുത്ത് കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാറുണ്ട്. അവർക്ക് കൃത്യമായ ഇടവേളകളിൽ mid term test , വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള കൗൺസിലിങ് , Pre model test, Unit test എന്നിവ നടത്തി പരീക്ഷയ്ക്ക് സജ്ജരാക്കുന്നത് വിജയഭേരിയാണ്. പഠന ത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്സ് കൗൺസിലിങ്ങ്, Peer Teaching എന്നിവ വർഷങ്ങളായി നടത്തി വരുന്നു. ഇതെല്ലാം കാരണം A+കളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടായിട്ടുണ്ട്.
8, 9 ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ശ്രദ്ധ നവ പ്രഭ എന്നീ പാഠ്യപദ്ധതികൾ കഴിഞ്ഞ വർഷം മുതൽ വിപുലമായ രീതിയിൽ നടത്തി വരുന്നു.
ഈ വിദ്യാലയത്തിലെ സവിശേഷമായ ഒരു പരിപാടിയായിരുന്നു കുട്ടികളുടെ കവിയരങ്ങ്. ഇത് കുട്ടികളുടെ സർഗ്ഗാത്മകതയുടെ ആവിഷ്കാരത്തിന് വേദിയൊരുക്കി.സ്വന്തം രചനകളും,ഇഷ്ടകവിതകളുമായി അരങ്ങുതകർത്തു. പുതുതലമുറ വ്യത്യസ്തമായ രീതിയിൽ എങ്ങനെ ലോകത്തെ നോക്കിക്കാണുന്നു എന്നതിനു സാക്ഷ്യമായി അത്. പൊതു വിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് ജനുവരി 23 ന് അധ്യാപകരക്ഷാകർത്ത സംഗമം നടന്നു. അക്കാദമിക മാർഗ്ഗരേഖ പൊതു വിദ്യാഭ്യാസസംരക്ഷണത്തിൻെറയജ്ഞത്തിൻെറ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും മുന്നേറ്റത്തിന്റെ പാതയിലാണ്. അടുത്ത പത്ത് വർഷത്തെ വികസനത്തിനായി എല്ലാ അദ്ധ്യാപകരും ചർച്ച ചെയ്യുകയും, SRG യിലും PTA യിലും മാർഗ്ഗരേഖ അവതരിപ്പിക്കുകയും ചെയ്തു. PTA യുടേയും, അദ്ധ്യാപകരുടേയും,വിദ്യാലയസമിതിയുടേയും കൂട്ടായ ചർച്ചയിലൂടെ ഏ വി ഹയർസെക്കഡ്റി സ്ക്കൂളിന്റെ സമഗ്രവികസനം ലകു്ഷ്യം കണ്ടു കൊണ്ട് അക്കാദമിക മാർഗ്ഗരേഖ FEB 19 ന് പൊതുസമൂഹത്തിന്റെ മുന്നിൽ പ്രകാശനം ചെയ്തു
യു എസ് എസ് സ്കോളർഷിപ്പ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ജൂലൈ 31 ന് ആരംഭിച്ചു.ഒരാഴ്ച ഒരു വിഷയം എന്ന രീതിയിൽ ക്ളാസുകൾ നൽകി. 24 കുട്ടികളിൽനിന്ന് 10 പേർക്ക് യു എസ് എസ് സ്ക്കോളർഷിപ്പ് ലഭിച്ചു.
പോയവർഷം ( 2017-2018 ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം;99.4%!ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുകളുമാണ് ഈ വിജയത്തിന് നിദാനം. സമർപ്പണമനോഭാവമുളള സ്ററാഫ്, എല്ലാസഹായവും നൽകുന്ന പി.ടി.എ, ഏറെ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ്.
നാളെയുടെ നല്ല പൗരന്മരാക്കാൻ നിരവധി പ്രവർത്തന രീതികളുണ്ട്.എൻ.എസ്.എസ്,ഗൈഡ്സ്,സ്കൗട്സ്,ഇക്കോക്ലബ്,ശാസ്ത്ര-ഭാഷാശാസ്ത്ര ക്ലബുകൾ,ചർച്ചവേദികൾ,പൊതുവിജ്‍ഞാനസദസ്സുകൾ,ദിനാഘോഷ സമിതികൾ,പോസ്ററർ പ്രചാരണവേദി,കരിയർ ഗൈഡൻസ് സെൽ,ASAP(അധികനൈപുണി പ്രോഗ്രാം എന്നിവയൊക്കെ പാഠപുസ്തകത്തിനു പുറത്തേക്കു നീളുന്ന പ്രഭാമയമായ പ്രവർത്തനരീതികളാണ്. രോഹിത്,ശിവാനി ശിവകുമാർ സയൻസ്-വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഏ ഗ്രേഡ് നേടി. രാജഗിരി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ പ്രദർശന മത്സരത്തിൽ പങ്കെടുത്ത 250 ടീമുകളെ മറികടന്ന് രോഹിത്,15000/- കാഷ് പ്രൈസോടെ ഒന്നാം സ്ഥാനം നേടി. രോഹിത് ശാസ്ത്രപ്രതിഭാപുരസ്കാരം പ്രസിഡണ്ടിന്റെ പക്കൽ നിന്നു രണ്ടുതവണ സ്വീകരിച്ചു. അനുപമ ദേശീയ വെയ്ററ് ലിഫ്ററിംഗ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത്മെഡൽ നേടി.
അഭിരാം.വി.കുമാർ സംസ്ഥാനകബഡിമത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. ദേവിക ശ്രീലങ്കയിൽ നടന്ന രാജ്യാന്തര വുഷു മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. ഭാവന ദേശീയകബഡിമത്സരം - ഝാർഖണ്ഢ്- കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചു. ഗോപിക,ശ്രീഷ,കാവ്യ, തുടങ്ങിയ കുട്ടികൾ വെയ്ററ് ലിഫ്ററിംഗ് മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളോടും ഇത്ര മാത്രം ചേർന്നു നിൽക്കുന്ന ഒരു പി.ടി.എ. മിക്കവാറും ഒരു സ്ക്കൂളിനും ലഭിക്കു ന്ന സൗഭാഗ്യമല്ല. എന്നാൽ അത് ഏ വി ഹൈസ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. അതു കൊണ്ട് ഏത് സമയത്തും സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും പി.ടി.എ. അംഗങ്ങ ളു ടെ അകമഴിഞ്ഞ സഹകരണം ലഭിക്കാറുണ്ട്.
സംസ്ക്രതം എച്ച് എസ് ഓവറോൾ(ജില്ലാതലം) സംസ്ക്രതം യു പി ഓവറോൾ(ജില്ലാതലം)
യു പി , ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി കലാമേള ഓവറോൾ