ഏ.വി.എച്ച്.എസ് പൊന്നാനി/പരിസ്ഥിതി ക്ലബ്ബ്-17
വൃക്ഷത്തൈകൾ വിതരണം ചെയ്തു(13-6-2018)
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനംവകുപ്പ് നൽകിയ വൃക്ഷത്തൈകൾ, പ്രധാന അദ്ധ്യാപിക പി.വി. വിജയകുമാരി ടീച്ചറും പിടിഎ എക്സികുട്ടീവ് അംഗം ഗണേശേട്ടനും ഹരിതസേന കൺവീനർ മായ ടീച്ചറും ചേർന്ന് വിതരണം ചെയ്തു.
ഹരിതസേന മത്സരങ്ങൾ സംഘടിപ്പിച്ചു(23-6-2018)
ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും പോസ്റ്റർ ഡിസൈനിങ് മത്സരവും നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തിരൂർ വിദ്യാഭ്യാസജില്ല ഹരിതസേന കോർഡിനേറ്റർ ശ്രീ.ഷാഫി കുറ്റിപ്പുറം ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി .ഷൈലജ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക വിജയകുമാരി ടീച്ചർ സ്വാഗതമാശംസിച്ചു. റീത്ത ടീച്ചർ ആശംസകൾ അർപ്പിച്ചു. ഹരിതസേന കോർഡിനേറ്റർ മായാവാരിയർ നന്ദി രേഖപ്പെടുത്തി.
ഹരിതപേന നിർമ്മാണ പരിശീലനം(21-7-2018)
സ്കൂളിലെ ഹരിതസേനയും പ്രവൃത്തിപരിചയക്ലബ്ബും സംയുക്തമായി, പ്രകൃതിസൗഹൃദ പേന നിർമ്മിക്കുവാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഇതോടൊപ്പം, പ്രവൃത്തിപരിചയക്ലബ്ബിന്റെ ഉദ്ഘാടനം മായ ടീച്ചർ നിർവഹിച്ചു.