പ്രകൃതിക്കു സന്തോഷമീ വിഷുക്കാലം!
വിഷുപ്പക്ഷി പാടുന്നൊരീണത്തിൽ-
താളത്തിൽ തലയാട്ടിനിൽപ്പുണ്ട്
കണിക്കൊന്നയും
അറുത്തെടുത്തീടുവാൻ വന്നെത്തു
മൊരുവനെന്നുള്ളൊരു ഭീതിയും കൂടാതെ
കഴിയുവാൻ ഈശ്വരൻ തന്ന കാലം.
അഹന്തയും ശൗര്യവും വേരറ്റ മാനുജൻ
വീടിന്നകത്ത് ഒളിച്ചിരിപ്പൂ!
മാലിന്യ മുക്തയായ് മാറുവാൻ ഭൂമിക്ക്
കാലം കനിഞ്ഞൊരു നല്ല നാളിൽ
പാപം കഴുകി കളഞ്ഞൊരു
മനസായ് മാറുവാൻ തോന്നട്ടെ മാനുഷർക്ക്!