ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ഭീമൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീമൻ കൊറോണ

ത് ഒരു മഹാമാരിയുടെ കഥയാണ് . ലോകം മുഴുവൻ പിടിച്ചുലച്ച കൊറോണാ വൈറസിനെ കഥ . മൃഗങ്ങളിൽ നിന്നാണ് അവൻറെ ജനനം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൈനയിലെ മുഹാൻ പ്രവിശ്യയിലെ മൃഗശാലയിൽ ആണത്രേ അവൻറെ ജനനസ്ഥലം. മനുഷ്യൻ തന്നെയാണ് അവനെ ഇളക്കിവിട്ട് എന്നാണ് പറയപ്പെടുന്നത്.ആളുകൾക്ക് അവൻ ഒരു പേടിസ്വപ്നമായി മാറി കൊണ്ടിരുന്നു . അങ്ങനെ അവൻ ഇന്ത്യയിലും എത്തിച്ചേർന്നു.

ഇവിടെയാണെങ്കിൽ മനുഷ്യരുടെ എണ്ണം കുറച്ചു കൂടുതലാ .. ഞങ്ങൾക്ക് ഇങ്ങനെ തിങ്ങി ഞെരിഞ്ഞ് ജീവിച്ച് ശീലമില്ല.

ഇവന്മാരുടെ ഒക്കെ എണ്ണം കുറഞ്ഞാൽ ഞങ്ങൾക്ക് ഇവിടെ കിടന്ന് വിലസാമെന്ന്അവർ വിചാരിച്ചു .എന്നാൽ ഇന്ത്യയിലെ ഭരണകർത്താക്കൾ അവനെ നേരിടാൻ ഇരു തലയും മുറുക്കി മുന്നിട്ടിറങ്ങി.

രാജ്യം മുഴുവൻ അടച്ചുപൂട്ടി കൊറോണ എന്ന മഹാമാരി യെ പ്രതിരോധിക്കാൻ അവർ തീരുമാനിച്ചു.ആരോഗ്യ പ്രവർത്തകരും പോലീസ് അധികാരികളും  മറ്റു സന്നദ്ധ പ്രവർത്തകരും ഭരണകർത്താക്കളും ഒരുമിച്ച്  കളത്തിലിറങ്ങിയതോടെ കൊറോണയ്ക്ക് പണി പാളി.

അപ്പോൾ അവൻ മറ്റൊരു അടവും കൂടി പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു.മുഴുവനാളുകളെയും കൊല്ലണ്ട ..എണ്ണം കുറച്ചശേഷം അവരുടെ ഇടയിൽ അവരെപ്പോലെ ഒരാളായി ജീവിക്കാം എന്ന് തീരുമാനിച്ചു. മനുഷ്യൻറെ മനസ്സിൽ ആവലാതി വീണ്ടും ഉടലെടുത്തു. കർത്താവേ ... ഈ കൊറോണ ഞങ്ങളെയെല്ലാം കൊന്നൊടുക്കുേ ? ആളുകൾ നിലവിളിക്കാൻ തുടങ്ങി .

മനുഷ്യരുടെ നിലവിളികേട്ട് കൊറോണയ്ക്ക് സന്തോഷം അടക്കാനായില്ല ഇല്ല .അവൻ തൻറെ താണ്ഡവം തുടർന്നുകൊണ്ടേയിരുന്നു.ഒടുവിൽ അധികാരികളുടെയും ജനങ്ങളുടെയും അഭ്യർത്ഥന മാനിച്ച് തൽക്കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചു.പക്ഷേ തിരിച്ചു പോകുന്ന സമയത്ത്കൊറോണ ഒരു താക്കീത് നൽകിയിട്ടാണ്.അത് ഇപ്രകാരമായിരുന്നു : നിങ്ങൾ ഇനിയും നിങ്ങളുടെ അഹങ്കാരവും ആധിപത്യവും അടിച്ചമർത്തലുകളും തുടർന്നാൽ ഞാൻ ഇനിയും തിരിച്ചു വരും ഉഗ്ര ശക്തിയോടെ ആർക്കും തടുത്തു നിർത്താൻ ആവാതെ .

അന‍ുനന്ദ് പി
6 D ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ