ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

ന്തേ തിരിക്കുന്നു പിന്തിരിഞ്ഞു ഓടുന്നു
 യുദ്ധ തന്ത്രത്തിൽ നിൻറെ പക്ഷക്കാർ പരാജയപ്പെട്ടുവോ
 എങ്ങോട്ട് പോവാൻ അഭയത്തുരുത്തുകൾ 
എല്ലാം ഇടിച്ചു നിരപ്പാക്കി ഇല്ലയോ
 ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
   കാളകൂടത്തിൽ വിഷം വിതച്ച അന്നു നീ
നാടും നഗരവും വെട്ടിപ്പിടിച്ച നാൾ
 ആരോരുമില്ലാതെ കാട്ടിൽ കിടന്നൊരു
 പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ
എങ്കിലും എൻറെ തളിരില തണ്ടി നാൽ
 നിൻറെ വിയർപ്പിനെ തെല്ലൊന്ന് മാറ്റിടാൻ
ഹരിത പത്രങ്ങളാൽ നിന്റെ 
വിശപ്പിനെ മെല്ലെ അകറ്റിടാൻ
തെറ്റ് തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെ പോലെ പ്രകൃതിയെ കാണുക
കണ്ണുനീരു കൊണ്ട് കടങ്ങളെ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക .

ഫാത്തിമ ഫിദ പി.ടി
4 E ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത