ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ ഉറവ
സ്നേഹത്തിന്റെ ഉറവ
വൃദ്ധരായ ദമ്പതികൾ അവരുടെ മകനോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. കൃഷിയായിരുന്നു ഏക വരുമാനം. ഒരു കാലത്ത് കടുത്ത വരൾച്ച നേരിടേണ്ടി വന്നു. അവരുടെ ജീവിതം വളരെ ദുരിതപൂർണ്ണമായി. കൃഷിയെല്ലാം നശിച്ചു. അവരാകെ ദു:ഖത്തിലായി. കുട്ടിയായ മകനെ അച്ഛൻ്റെ അരികിലാക്കി അമ്മ അകലെയൊരു ഗ്രാമത്തിൽ ജോലിക്കു പോയി. അങ്ങനെ കഴിയവെ ലോകത്തിൽ ഒരു പുതിയ വൈറസ് ബാധ പടർന്നു പിടിക്കാൻ തുടങ്ങി.ആളുകൾ പുറത്തിറങ്ങാതെയായി.സ്കൂളിലും ജോലിക്കുമൊന്നും പോകാൻ കഴിയാതെ എല്ലാവരും വീട്ടിൽ തന്നെയായി. അകലെ ഗ്രാമത്തിൽ ജോലിക്കു പോയ അമ്മയ്ക്ക് അവിടെത്തന്നെ കഴിയേണ്ടിവന്നു. ആകെ വിഷമിച്ച അച്ഛനും മകനും അയൽക്കാരുടെ സഹായത്താൽ ജീവിച്ചു.മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ച അച്ഛനും മകനും ഒരു കിണർ കുഴിക്കാൻ തീരുമാനിച്ചു.അവരുടെ അധ്വാനത്തിൻ്റെ ഫലമായി ആ കിണറിൽ നാളുകൾക്കു ശേഷം നീരുറവ കണ്ടെത്തി.അവർ സന്തോഷത്താൽ മതിമറന്നു. ആ സന്തോഷമവർ അയൽക്കാർക്കും പകർന്നു നൽകി.കഷ്ടതയിൽ സഹായിച്ച അയൽക്കാർക്കായി അവർ ആ കിണർ നൽകി.മഹാമാരി തീർത്ത ദു:ഖത്തിലും അങ്ങനെ അവർ ഇത്തിരി സന്തോഷം കണ്ടെത്തി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ