ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
      ശാസ്ത്രത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യത്തെ ഏറെ മെച്ചപ്പെടുത്തി. ഭൂമിയിൽ ഒരു മനുഷ്യ ജീവൻ പിറന്നു വീഴുന്ന ഉടനെ ആ ജീവൻ പ്രകൃതിയെ അറിഞ്ഞ് തുടങ്ങുന്നു 'അമ്മയുടെ സ്പർശവും ശബ്ദവും അറിഞ്ഞ് തുടങ്ങുന്ന പോലെ മണ്ണിനെയും മരങ്ങളെയും കിളികളേയും പുഴകളേയും കുറിച്ച് അറിഞ്ഞ് തുടങ്ങുന്നു. ഈ പറയുന്നവയാണ് നമ്മുക്ക് ചുറ്റുമുള്ള പരിസ്ഥിതി. പരിസ്ഥിതിക്കുണ്ടാവുന്ന പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തെ വളരെ ഏറെ സ്വാധീനം ചെലുത്തുന്നവയാണ് .വികസനത്തിനായുള്ള ഓട്ടത്തിനിടയിൽ തൻ്റെ ചുറ്റുപാടുകൾ നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും അതുമൂലം ഭൂമിയിലെ നിലനിൽപ്പ് അപകടത്തിലാവുന്നതും അവൻ അറിയുന്നില്ല. രാജ്യം നേരിടുന്ന വരൾച്ച അതുമൂലം ഉണ്ടാകുന്ന ജലക്ഷാമം, മാലിന്യങ്ങൾ കുന്നുകൂടുന്നത് കൊണ്ടുള്ള പ്രതിസന്ധികൾ, വനനശീകരണത്തിൻ്റെ ഭവിഷ്യത്തുകൾ എന്നിവയൊക്കെ പരിസ്ഥിതി പ്രശ്നങ്ങളാണ് .പരിസ്ഥിതിക്കു നേരേയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല ; അത് മനുഷ്യവർഗ്ഗത്തിൻ്റെ തന്നെ പൂർണ്ണമായ നാശത്തിലാണ് അവസാനിക്കുക. നാം ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിനാവശ്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയതിൻ്റെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികൾ ഇന്ന് പ്രചാരത്തിലുണ്ട്. ഇതുകൂടാതെ മാധ്യമങ്ങൾ, വിവിധ സംഘടനകൾ ,വിദ്യാലയങ്ങൾ , ആര്യോഗ്യ കേന്ദ്രങ്ങൾ എന്നിവ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകമാവുന്നു.
                               പ്രകൃതി വിഭവങ്ങളുടെ ബുദ്ധിപൂർവമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂർവമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ തടഞ്ഞു നിർത്താം .നമുക്ക് ജീവിക്കാൻ പ്രകൃതി വിഭവങ്ങൾ വളരെ ആവശ്യമാണ് എന്നാൽ അവ അമിതമായി ഉപയോഗിച്ചാൽ വിഭവങ്ങളുടെ അളവ് കുറയുകയും പരിസ്ഥിതിയുടെ അവസ്ഥ തകരുകയും ചെയ്യും .നാം ചൂഷണം ചെയ്യുന്ന വിഭവങ്ങൾ നമ്മൾക്ക് അതു പോലെ തന്നെ വേഗത്തിൽ വീണ്ടും ഉൽപ്പാദിപ്പിക്കാൻ നമ്മുക്ക് കഴിയുന്നില്ല എന്ന് ഓർക്കുന്നത് നന്ന്. പ്രകൃതിയെ മലിനമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പ്ലാസ്റ്റിക്കിൻ്റെ ഉപയോഗമാണ് .ഇത് ഒരു തരത്തിൽ നമുക്ക് തന്നെ നിയന്ത്രിക്കാൻ കഴിയുന്നവയാണ്. പ്ലാസ്റ്റിക്ക് സഞ്ചികൾ പൂർണമായും ഒഴിവാക്കുക പകരം തുണിസഞ്ചികളോ, ചണസഞ്ചികളോ ഉപയോഗിക്കാം. ഡിസ്പോസിബിൾ ഉൽപ്പന്നങ്ങളും വേണ്ടന്ന് വെയ്ക്കാം പകരം സ്റ്റീൽ ഗ്ലാസുകൾ, പ്ലേറ്റുകൾ തുടങ്ങിയവ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കാവുന്നതാണ് ഏതാനും നാൾ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ബോൾ പേനയ്ക്കു പകരം ദീർഘകാലം ഉപയോഗിക്കുന്ന മഷി പേനകൾ ഉപയോഗിച്ച് ശീലിക്കാം. ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാൻ ചെറുപ്രായത്തിൽ തന്നെ ശീലിക്കുക.ചെറുപ്രായത്തിലേയുള്ള ഈ അറിവുകൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വലിയ പങ്ക് വഹിക്കുന്നു .. 
ദിയ മനോജ്
5 ബി ഏറ്റകുടുക്ക എ യു പി സ്കുുൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം