ചൈനയിൽ നിന്നായി പൊട്ടിപ്പിളർന്നൊരു
ലോകം വിറപ്പിച്ച മഹാമാരി
സൂര്യനസ്തമിക്കാത്ത സാമ്രാജ്യങ്ങളെ
കീഴടക്കുന്നു ആ മഹാമാരി
അമേരിക്കയെന്നൊരു വൻശക്തിയെയും
കീഴടക്കുന്നു ആ മഹാമാരി
അന്യഗ്രഹങ്ങളിൽ ജീവനുണ്ടോയെന്നു
പരീക്ഷണം നടത്തുന്നു മനുഷ്യന്മാർ
മനുഷ്യനെ വിഴുങ്ങുന്ന മഹാമാരിക്കുള്ള
മരുന്ന് കണ്ടുപിടിക്കാൻ മറന്നുപോയി
നമ്മൾ ഭയക്കാതിരിക്കുക കൊറോണയെ
തുരത്താൻ കരുതലാണത്യാവശ്യം
നമുക്ക് ശീലിക്കാം വ്യക്തിശുചിത്വം
നമുക്ക് സൃഷ്ടിക്കാം നല്ലൊരു സമൂഹത്തെ
നമുക്ക് പണിതുയർത്താം നല്ലൊരു കേരളം
നമുക്ക് തുരത്താം കൊറോണവൈറസിനെ
നമ്മൾ കേരളീയർ ..........
ലോകത്തിനെന്നും മാതൃകയായിടാം .........