എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/ഉണരുക നാടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരുക നാടെ

 
എന്തു പറ്റുന്നു ഈ മലയാളത്തിന്
എന്തു കൊണ്ടിങ്ങനെ മോശമാകാൻ
മാവേലി നാട് വാണീടും കാലം
 പാടിപ്പാറിനടന്നൊരാ പോയ കാലം,
കളളവുമില്ല ചതിയുമില്ലാത്തൊരു പോയ കാലം
ഇനി എന്നു വരും
പണ്ടൊരു സ്വർഗം ഈ ഭൂമിയിൽ ഉണ്ടങ്കിൽ
ആ സ്വർഗം നമ്മുടെ ഹരിത നാട്
ഒരുമായായ് പൊരുതുക ഒരുമെയ്യായ് തുഴയുക
എന്നതാണെന്നുടെ മുദ്രാവാക്യം, എന്നാൽ
ഇന്നതല്ലാ നടക്കുന്നതീമണ്ണിൽ
വഞ്ചനയും,ചതിയും,അഴിമതിയും
കുഞ്ഞുങ്ങളെപ്പോലും വേട്ടയാടുന്നൊരീ
കഴുകൻ മാരുണ്ടത്രേ ഇന്നീ മണ്ണിൽ
എല്ലാം മറന്നീ നാടിനായ് പൊരുതേണ്ട
മാനുഷ്യനെന്തിത്ര ക്രൂരനാവാൻ
പെറ്റമ്മയെ പോലും പോകുവാൻ മടിയില്ല
അച്ഛനെ തല്ലുവാൻ ഒട്ടും മടിയില്ല;
തട്ടി പിടുങ്ങുന്നു അഴിമതി മുഖ്യവും
കള്ളം മൊഴിയുന്നു ദുശീലവും
തീരെയില്ല പരിശ്രമം പക്ഷെ-
പണത്തിനായി മൃഗമായി മാറുന്നു മാനുഷർ
ദ്രവ്യമുണ്ടാക്കുവാൻ ആർത്തി കാണിക്കുന്നു
സർവ്വം മറക്കുവാൻ മദ്യം നുകരുന്നു
മാതാ പിതാ ഗുരു ദൈവമെന്നൊതുവാൻ
ഇന്നില്ല ഈ മണ്ണിലാരുംതന്നെ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
എന്നൊരു തത്വവും ഇല്ലിവിടെ
കേരളനാടിന്നൊരുപാട് മാറിപ്പോയ്
യുധമെന്നതാ വേദവാക്യം
ഇന്ത്യയെന്നൊരു അമ്മയുടെ മക്കളായ്
തുഴയുവാനാണെനിക്കിന്നാഗ്രഹം
ഇന്ത്യ യാണെന്നുടെ രാജ്യമെന്നൊതുവാൻ
ഇന്നെനിക്കുണ്ടെറെ പുച്ഛം
ഇനിയുള്ള നാടിനായ് ഇനിയുള്ള നാളുകൾ
ഒരുമായായ് പൊറുതീടാമൊരു മനസ്സായ്
മാവേലി നാട് വാണീടും കാലം ഇനി;-
വീണ്ടെടുക്കാം നമുക്കൊരുമായായി
മരിച്ചിട്ടുമില്ലാ മരിക്കയുമില്ല ഈ മലയാള നാട്
ഇനി എപ്പോഴും
അനുവദിക്കില്ല നാം മരണം പുണരുവാൻ
ഈ നാട് നമ്മുടെ മാത്രം സ്വന്തം......

മൃദുല കെ കെ
8 E എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത