എ യു പി എസ് വരദൂർ/2025-26/സംസ്‌കൃത ദിനാചരണം
ദൃശ്യരൂപം
സംസ്കൃത ദിനാചരണം
സംസ്കൃത ദിനത്തോടനുബന്ധിച്ച് 12/08/25 ന് വരദൂർ എ. യു. പി സ്കൂളിൽ സംസ്കൃതദിനാഘോഷം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ഷാജി സി.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഡി.ഷീജ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വി.വി.ജിനരാജൻ അവറുകൾ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും വിരമിച്ച ശ്രീ. എം. രാജേന്ദ്രൻ സാർ സംസ്കൃത ദിന സന്ദേശം നൽകി. എം. പി.ടി.എ പ്രസിഡന്റ് ശ്രീമതി രമ്യമോൾ, സീനിയർ അധ്യാപിക ശ്രീമതി പി. രാജി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ ഗീതാപാരായണം, സംഘഗാനം, ദേശാഭക്തിഗാനം തുടങ്ങിയ പരിപാടികളും നടന്നു. സംസ്കൃത അധ്യാപകൻ ശ്രീ എം. പി ചന്ദ്രശേഖരൻ സാർ പരിപാടിക്ക് നന്ദി പറഞ്ഞു.