ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് വരദൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
                                                     പ്രവേശനോത്സവം 2026-27

വരദൂർ എ യു പി സ്കൂളിൽ പ്രവേശനോത്സവം വളരെ നല്ലരീതിയിൽ തന്നെ ആഘോഷിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി ഡി ഷീജ സ്വാഗതമാശംസിച്ച ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ.ഷാജി സി എം അധ്യക്ഷ സ്ഥാനം നിർവഹിച്ചു.. പ്രവേശനോത്സവ പരിപാടി തിരി കൊളുത്തി ശ്രീമതി നിഷിത സുരേന്ദ്രൻ (വാർഡ് മെമ്പർ ,പൂതാടി ഗ്രാമ പഞ്ചായത്ത് ) ഉദ്ഘാടനം ചെയ്തു . തുടർന്ന് സ്കൂൾ മാനേജർ ശ്രീ വി വി ജിനരാജൻ അവർകൾ നവാഗതർക്ക് പഠന കിറ്റ് നൽകി സ്വീകരിച്ചു .സൈബർ സുരക്ഷാ പ്രതിജ്ഞ സ്കൂൾ അദ്ധ്യാപകൻ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. എസ് ,ബി കമ്മ്യൂണിക്കേഷനിലെ ഗായകൻ ശ്രീ സജിൻ.എം കുട്ടികളോട് സ്നേഹ സല്ലാപം നടത്തുകയും പാട്ടുകൾ പാടി ആവേശഭരിതരാക്കുകയും ചെയ്തു.തുടർന്ന് എം .പി ടി എ പ്രസിഡണ്ട് ശ്രീമതി രമ്യ മോൾ ,സ്കൂൾ സീനിയർ അദ്ധ്യാപിക ശ്രീമതി.രാജി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു . സ്കൂൾ എസ് .ആർ .ജി കൺവീനർ ശ്രീ കെ. ഉണ്ണി കൃഷ്ണൻ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിച്ചു.

പരിസ്ഥിതി ദിനം

വരദൂർ സ്കൂളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനാചരണം നടത്തി. ശ്രീമതി. നിഷിത സുരേന്ദ്രൻ (വാർഡ് മെമ്പർ ,പൂതാടി ഗ്രാമ പഞ്ചായത്ത്) ഞാവൽ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതി ദിന ക്ലബ്ബ് ,ഇക്കോ ക്ലബ് ,സീഡ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനയും അംഗങ്ങളെ തിരഞ്ഞെടുക്കലും നടന്നു . കുട്ടികൾക്ക് അന്നേ ദിവസം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.കുട്ടികൾക്കായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു .


ഫുട്ബോൾ കിക്ക്‌ ഓഫ് ടു വേൾഡ് കപ്പ്

ജൂൺ 11 വ്യാഴാഴ്ച ഉച്ചക്ക് 1.30 ക്ക് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കിക്ക്‌ ഓഫ് നടന്നു . സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ ജൂനിയർ കേരള സ്റ്റേറ്റ് താരവും നിലവിൽ കേരളം ബ്ലാസ്റ്റേഴ്‌സ് അണ്ടർ 18 താരവുമായ ദേവാനന്ദൻ കെ എസ് കിക്ക്‌ ഓഫ് ചെയ്‌തു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഫുട്ബോൾ കോച്ച് ശ്രീ . ഷാജൻ പരിപാടിക്ക് നേതൃത്വം കൊടുത്തു.