എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം

പരിസ്ഥിതി ശുചിയായി സംരക്ഷിക്കേണ്ടതിആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യ ലോകവും ചേർന്നതാണ് . പരിസ്ഥിതിക്ക് ദോഷമായ പ്രവർത്തനങ്ങൾ നമുക്കും ജന്തുക്കളെയും സസ്യങ്ങളുടെയും നിലനിൽപ്പിനു തന്നെ ബാധിച്ചേക്കാം.

പരിസ്ഥിതിയുമായുള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവന്റെ നിലനിൽപ്പിന് വായു എന്ന പോലെ പ്രധാനമാണ് ജലം. എന്നാൽ ഇപ്പോൾ നാം ചപ്പും ചവറും മറ്റും വലിച്ചെറിയുന്നത് കുളങ്ങളിലേക്കും നദികളിലേക്കുമാണ്. ഇതിലൂടെ നമ്മുക്കു തന്നെ ദോഷം വരുന്നതെന്ന്, അപ്പോൾ നാം ഓർക്കുന്നില്ല . നാം നമ്മുടെ ചെറിയ ചെറിയ സൗകര്യത്തിനായി വലിയ വില കൊടുത്തു കൊണ്ടിരിക്കുകയാണ്. നാം ഇന്നു നേരിടുന്ന അല്ല ഈ ലോകം ഇന്ന് നേരിടുന്ന മഹാമാരിയും നമ്മൾ തന്നെ വില കൊടുത്തു വാങ്ങിയതാണ്. എന്തിനു നാം മരണത്തെ വിളിച്ചു വരുത്തുന്നു? നമ്മുക്കു മുന്നിലുണ്ടാകുന്ന ഓരോ കാഴ്ചകളും നാം തന്നെ സൃഷ്ടിച്ചതാണെന്ന് നമ്മൾ ആരെങ്കിലും ഓർക്കാറുണ്ടോ? ഇല്ല , അത് കൊണ്ട് തന്നെ രോഗങ്ങളും മറ്റും ചെറുക്കാൻ നാം മുന്നിട്ടിറങ്ങേണ്ടതാണ്. രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആദ്യം നമ്മുടെ വീടും പരിസരവും ശുചിയായി സംരക്ഷിക്കുക . നദികളിലും കുളങ്ങളിലും മറ്റും ചപ്പ് ചവറുകൾ എറിയുന്നത് തടയുക. തുടങ്ങിയ നല്ല പ്രവർത്തനങ്ങളാൽ തന്നെ നല്ലൊരു ലോകത്തെ നമ്മുക്ക് സൃഷ്ടിക്കാം.

നല്ല ആരോഗ്യത്തിനായി, നല്ലൊരു നാളേക്കായി..........

ദിയാന ഫാത്തിമ
3 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം