എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കോവിഡ് - 19

ഒരു ദിവസം അമ്മു രാവിലെ എഴുന്നേറ്റിട്ട് പത്രം വായിക്കുകയായിരുന്നു. അപ്പോഴാണ് മുൻ പേജിൽ തന്നെ ഒരു ഭീകരമായ രോഗം പടർന്നു പിടിക്കുന്ന കാലമാണെന്ന് അവൾക്ക് മനസ്സിലായത് .അവളപ്പോൾ തന്നെ അമ്മയെയും അച്ഛനെയും അത് വായിച്ചു കേൾപ്പിച്ചു. അപ്പോഴാണ് അറിഞ്ഞത് ആ രോഗം ഇപ്പോൾ ചൈനയിൽ പടർന്നു പിടിക്കുന്നു എന്ന്. ആ രോഗത്തിന്റെ പേര് കൊറോണ എന്നു പേരുള്ള കോവിഡ് - 19 എന്നാണെന്നും മനസ്സിലായി. പിന്നെ അത് പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. ഈ പടർന്നു പിടിക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യവും . ഇപ്പോൾ നമ്മുടെ ജില്ലയും ഈ മഹാമാരിയുടെ മുൻപിൽ കൈ കൂപ്പുകയാണ്. ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ വേണ്ടി നമ്മളും കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. പുറത്തുപോയി വന്നയുടൻ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കൈ കഴുകുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തു പോവുക. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്താൽ നമുക്ക് ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാം അല്ലേ അമ്മേ .... അമ്മുവിന്റെ ചോദ്യത്തിന് അച്ഛനും അമ്മയും സന്തോഷത്തോടെ കയ്യടിച്ചു.

ദേവിക ഷാജി
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ