എ യു പി എസ് ചാത്തമംഗലം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഏകകോശ ജീവിയായ അമീബ മുതൽ അനേക കോശ ജീവികളായ നീലത്തിമിംഗലവും ആനയും ഉൾപ്പെടെയുള്ള ഉള്ള ജന്തുക്കളും ഏകകോശ സസ്യങ്ങൾ മുതൽ റെഡ് മരങ്ങൾ വരെയുള്ള സസ്യജാലങ്ങളും ഉൾപ്പെടുന്ന വൈവിധ്യമായ ഒരു ശൃംഖലയാണ് ജീവലോകം. പ്രകൃതിയിൽ ജീവന്റെ തുടിപ്പ് നിലനിർത്തുന്നതിന് ഒരു ആവാസ വ്യവസ്ഥ പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ വെള്ളവും ശുദ്ധമായ വായുവും മലിനമേൽക്കാത്ത ഭൂമിയും ജീവന്റെ നിലനിൽപിന് ആവശ്യ ഘടകങ്ങളാണ്. പ്രകൃതിയെ മലിനമാക്കുന്നതിലൂടെ ജീവന്റെ നിലനിൽപിനെ തന്നെയാണ് നാം ചോദ്യം ചെയ്യുന്നത് ജൈവമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ അവിടെ രോഗാണുക്കളും ഈച്ചയും കൊതുകും വളരുകയും പകർച്ച വ്യാധികൾ പടരുന്നതിന് കാരണമാവുകയും ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ ഇനിയും പടരുന്നതിന് അനുവദിച്ചു കൂട ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിച്ച് പരിസര ശുചിത്വം നമ്മുടെ ജീവ ചര്യയാക്കാം

പ്ലാസ്റ്റിക്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതു മൂലം അവ മണ്ണിൽ വർഷങ്ങളോളം അതേ രൂപത്തിൽ കിടക്കുകയും മണ്ണിലെ നീർവാർച്ചക്കും സസ്യങ്ങളുടെ വേരോട്ടത്തിനും തടസ്സമായി നിലകൊള്ളും പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിച്ചാൽ അർബുദം, മാരകമായ ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടാവാൻ കാരണമാകും ഇവ നദികളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നത് ജല മലിനീകരിക്കപ്പെടുന്നതിനും ജലജീവികളുടെ നിലനിൽപ് ഇല്ലാതാകുന്നതിനും കാരണമാവും ഇലക്ട്രോണിക്സ് പാഴ് വസ്തുക്കളും കേടുവന്ന ബൾബുകൾ, ഫ്ലൂറസന്റ് ട്യൂബുകൾ എന്നിവ മണ്ണിലേക്ക് വലിച്ചെറിഞ്ഞാൽ അവയിൽ അടങ്ങിയിട്ടുള്ള മെർക്കുറി ആർസനിക്ക് പോലുള്ള മൂലകങ്ങൾ മണ്ണിൽ പടരുകയും മഴ പെയ്യുമ്പോൾ ഇത്തരം രാസമാലിന്യങ്ങൾ മണ്ണിലൂടെ ഊർന്നിറങ്ങി കുടിവെള്ളത്തിൽ എത്തും

ഏറ്റവും സൂക്ഷമ തലത്തിൽ ഓരോ വ്യക്തിയും ശ്രദ്ധിച്ചാലെ പരിസര മലിനീകരണത്തിന് അറുതി വരുത്താൻ കഴിയൂ മനുഷ്യൻ എന്ന ജീവി മാത്രമാണ് പ്രകൃതിയെ മലിനപ്പെടുത്തുന്നതിന് ഉത്തരവാദി. ഓരോ വ്യക്തിയും വ്യാപരിക്കുന്ന സ്ഥലങ്ങൾ മുഴുവൻ അവന്റെ പരിസരമാണ്. അതിൽ വീട്, തൊഴിലിടം, പഠിക്കുന്ന വിദ്യാലയങ്ങൾ, യാത്ര ചെയ്യുന്ന സ്ഥലം , വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ ഇവയൊക്കെ അവൻ അവിടെ എത്തുമ്പോൾ അവന്റെ പരിസരമാണ്. വീടുകളിൽ നിന്നുള്ള ജൈവ മാലിന്യങ്ങളെ കംപോസ്റ്റ് ആക്കി ഉപയോഗിക്കാം അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്ക്, ചില്ല്, ലോഹങ്ങൾ, ഇ- വേസ്റ്റുകൾ എന്നിവ പ്രത്യേകം പ്രത്യേകം സംഭരിച്ച് സംഭരണ കേന്ദ്രങ്ങളിലേക്ക് കൈമാറാവുന്നതാണ്. ഗ്രാമ പഞ്ചായത്തുകൾ തോറും ഹരിത കർമ്മ സേനയും ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഭരണ കേസരങ്ങളും നിലവിലുണ്ട് നാം ഇത് മുഴുവൻ പ്രയോജനപ്പെടുത്തേണ്ടതാണ് നാം യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയരുത് അവ സൂക്ഷിച്ച് വെച്ച് വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കണം തൊഴിലെടുക്കുന്ന സ്ഥലമായാലും അധ്യയനം നടത്തുന്ന വിദ്യാലയമായാലും അവിടെയുള്ള ഓരോരുത്തരും പരിസര ശുചിത്വം പാലിക്കുന്ന രീതിയിൽ പെരുമാറേണ്ടതാണ് ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഗ്രീൻ പ്രൊട്ടോക്കോൾ പാലിക്കണം പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ അവിടെ ഒരുക്കിയ മാലിന്യ നിക്ഷേപ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കേണ്ടതാണ് കോവിഡ് - 19 എന്ന മഹാമാരിക്കെതിരെയുള്ള ചെറുത്തു നിൽവിലാണ് നാം . ആരോഗ്യ പ്രവർത്തകരുടെയും സർക്കാറിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് നമുക്ക് ഈ മഹാമാരിയെ കീഴ്പെടുത്താം ഈ മഹാമാരിയുടെ വിപത്ത് ഒഴിയുമ്പോൾ പുതിയ അധ്യയന വർഷം ആരംഭിക്കും അപ്പോൾ വീണ്ടും നമുക്ക് നമ്മുടെ വിദ്യാലയ മുറ്റത്ത് ഒത്തുകൂടാം

ഗൗതം വിഷണു. പി.എസ്
6 AUP സ്കൂൾ ചാത്തമംഗലം
ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം